അഞ്ച് വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവില്‍ പ്രണയസാഫല്യം... ആലിയ ഭട്ടും രണ്‍ബീർ കപൂറും വിവാഹിതരായി
ആലിയയുടെയും രൺബീറിന്‍റെയും വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
ബോളിവുഡ് താരജോഡികളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരായി. പാലി ഹിൽസിലെ രൺബീറിന്‍റെ വസതിയായ വാസ്തുവിൽ ആയിരുന്നു വിവാഹാനുബന്ധ ചടങ്ങുകൾ നടന്നത്. അഞ്ചുവർഷം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്.
രൺബീറിന്‍റെ അമ്മ നീതു കപൂർ, സഹോദരി റിദ്ദിമ കപൂർ, സംവിധായകരായ കരൺ ജോഹർ, ആലിയയുടെ പിതാവ് മഹേഷ് ഭട്ട്, പൂജ ഭട്ട്, ഷഹീൻ ഭട്ട്, കരീന കപൂർ, കരീഷ്മ കപൂർ, സെയ്ഫ് അലി ഖാൻ തുടങ്ങി ആലിയയുടെയും രൺബീറിന്‍റെയും വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
ഇരുവരുടെയും വിവാഹത്തോടനുബന്ധിച്ച് ബുധനാഴ്ച ഹൽദി, മെഹന്തി ചടങ്ങുകളും നടന്നിരുന്നു. രണ്‍ബീറിന്‍റെ വീട്ടിൽ വെച്ചായിരുന്നു മെഹന്ദി- ഹൽദി ആഘോഷങ്ങൾ. കരീന കപൂർ, കരിഷ്മ, കരൺ ജോഹർ തുടങ്ങിയ പ്രമുഖര്‍ ആഘോഷങ്ങൾക്കായി എത്തിയിരുന്നു. സംഗീതജ്ഞന്‍ പ്രതീക് കുഹാദ് മെഹന്ദി ചടങ്ങിൽ പങ്കെടുക്കുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു.
അംബാനി കുടുംബത്തില്‍നിന്നും ആകാശ് അംബാനി, ശ്ലോക അംബാനി തുടങ്ങിയവരും അതിഥികളുടെ നിരയിലുണ്ട്. വിവാഹവേദിയിലേക്ക് പ്രവേശിക്കാന്‍ മാധ്യമങ്ങള്‍ക്ക് അനുവാദമില്ല. അതിഥികള്‍ക്ക് ക്യാമറ ഉപയോഗിക്കുന്നതിനും കര്‍ശനമായ നിയന്ത്രണമുണ്ട്.