'കച്ചാ ബദാം' ട്രെൻഡിന് ചുവടുവെച്ച് അല്ലു അർജുന്‍റെ മകൾ; എന്‍റെ കുഞ്ഞു ബദാമെന്ന് താരം

കൗതുകമുള്ള ചുവടുകളുമായി കച്ചാ ബദാം ചുരുങ്ങിയ ദിവസങ്ങൾകൊണ്ടാണ് ഹിറ്റായത്

Update: 2022-02-10 03:13 GMT
കച്ചാ ബദാം ട്രെൻഡിന് ചുവടുവെച്ച് അല്ലു അർജുന്‍റെ മകൾ; എന്‍റെ കുഞ്ഞു ബദാമെന്ന് താരം
AddThis Website Tools
Advertising

സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ് ഭൂപന്‍ ബാഡ്യാകര്‍ എന്ന കപ്പലണ്ടിക്കച്ചവടക്കാരന്റെ കച്ചാ ബദാം എന്ന ഗാനം. ഇന്‍സ്റ്റഗ്രാം റീലുകളിലും ടിക് ടോക് വീഡിയോകളുമൊക്കെയായി പ്രമുഖരടക്കം കച്ചാ ബദാമിന് ചുവടുവെച്ച് രംഗത്തെത്തിക്കഴിഞ്ഞു. രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് കച്ചാ ബദാമിന്‍റെ റീമിക്സും വൈറലായിക്കഴിഞ്ഞു. ഇപ്പോഴിതാ കച്ചാ ബദാമിന് ചുവടുവെക്കുന്ന മകളുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സ്റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്‍. 

'എന്‍റെ കുഞ്ഞു ബദാം അര്‍ഹ' എന്നാണ് അല്ലു മകളുടെ ഡാന്‍സ് വിഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍. ഇതിനോടകം തന്നെ പത്തുലക്ഷത്തിലധികം ലൈക്കുകള്‍ നേടിയ വീഡിയോയ്ക്ക് താഴെ ആരാധകരുടെ പ്രശംസകളും ഒഴുകിയെത്തുന്നുണ്ട്. അയാന്‍, അര്‍ഹ എന്നിങ്ങനെ രണ്ടു മക്കളാണ് അല്ലു അര്‍ജുന്‍- സ്നേഹ ദമ്പതികള്‍ക്കുള്ളത്. മക്കളുമായുള്ള നിമിഷങ്ങളും കുസൃതി നിറഞ്ഞ വിഡിയോകളും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്.

സാമന്ത നായികയാകുന്ന ശാകുന്തളം എന്ന ചിത്രത്തിലൂടെ അല്ലു അര്‍ഹ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുമെന്ന വാര്‍ത്തയും നേരത്തെ പുറത്തുവന്നിരുന്നു. താരപുത്രിയെ അഭ്രപാളിയില്‍ കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍. 

ബംഗാളിലെ കരാള്‍ജൂര്‍ സ്വദേശിയായ ഭൂപന്‍ ബാഡ്യാകര്‍ ബൈക്കില്‍ കെട്ടി വെച്ച കപ്പലണ്ടിച്ചാക്കുമായി വില്‍പനക്കെത്തുന്ന സ്ഥലങ്ങളില്‍ ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാനാണ് കച്ചാ ബദാം പാടിയിരുന്നത്. ഏക്താര എന്ന യൂട്യൂബ് ചാനല്‍ റിലീസ് ചെയ്തതോടെയാണ് ഈ പാട്ട് വൈറലായത്. പിന്നാലെ ഗായകന്‍ നസ്മു റീച്ചറ്റ് ഗാനത്തിന്റെ പെപ്പി റീമിക്‌സ് പുറത്തിറക്കി. അതിനിടെ, തന്റെ ഗാനം വൈറലായ കാര്യമറിഞ്ഞ ഭൂപന്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ഭൂപന്‍ തന്നെ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്ന റാപ്പ് വേര്‍ഷനും പുറത്തിറങ്ങി.

കൗതുകമുള്ള ചുവടുകളുമായി കച്ചാ ബദാം ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ടാണ് ഹിറ്റായത്. നിലവില്‍ കച്ചാ ബദാം ചലഞ്ചിന്‍റെ ഭാഗമാകാത്ത സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ ചുരുക്കമാണ്. ഇന്ത്യയ്ക്ക് പുറത്തും കച്ചാ ബദാമിന് ആരാധകര്‍ ഏറെയാണ്. ബോളിവുഡ് ഗാനങ്ങളിലൂടെ ഇന്ത്യാക്കാര്‍ക്ക് പ്രിയങ്കരനായിമാറിയ കിലി പോളും ബ്രസീലിയല്‍ വീഡിയോ കണ്ടന്റ് പ്രൊഡ്യൂസറായ പാബ്ലോ ഇ വെറോണിക്കയും കച്ചാ ബദാമിന് ചുവടുവെച്ച് കയ്യടി നേടിയിരുന്നു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News