'ആമിർഖാൻ ആചാരങ്ങളെ പരിഹസിക്കുന്നു': പുതിയ പരസ്യത്തിനെതിരെ ആരോപണം
വിവാഹ ശേഷം ഭാര്യ വീട്ടിലേക്ക് എത്തുന്ന നവവരനായിട്ടാണ് ആമിർ പരസ്യത്തിൽ എത്തുന്നത്.
ആമിർഖാൻറെ പുതിയ പരസ്യചിത്രം ഇറങ്ങിയതിനു പിന്നാലെ വിവാദങ്ങളും ഉയർന്നിരിക്കുകയാണ്. ഹിന്ദു ആചാരത്തെ പരിഹസിച്ചുവെന്നാണ് പുതിയ ആരോപണം. കിയാര അദ്വാനിയാണ് പരസ്യത്തിൽ ആമിറിനൊപ്പം അഭിനയിച്ചിരിക്കുന്നത്.
വിവാഹ ശേഷം ഭാര്യ വീട്ടിലേക്ക് എത്തുന്ന നവവരനായിട്ടാണ് ആമിർ പരസ്യത്തിൽ എത്തുന്നത്. ഇതാണ് ഒരു വിഭാഗം പേരെ ചൊടിപ്പിച്ചത്. ആമിർ ഖാൻ എപ്പോഴും ഹിന്ദു ആചാരങ്ങളെ പരിഹസിക്കുന്ന പരസ്യങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണെന്നും ഇവർ പറയുന്നു. ഹിജാബ് ബുർഖ, മുത്തലാഖ് എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് താൽപര്യമില്ലെന്നും ഒരാള്‍ ട്വീറ്റ് ചെയ്തു. ആചാരങ്ങളിൽ നിന്ന് മാറാൻ നടിമാരെ ആമിർ ബ്രെയിന്‍ വാഷ് ചെയ്യുന്നെന്നാണ് മറ്റൊരാളുടെ കണ്ടെത്തൽ.
ഇതിനു മുൻപ് ആമിർഖാൻ ചിത്രം ലാല്‍ സിംഗ് ഛദ്ദയ്‌ക്കെതിരെ ബഹിഷ്‌കരണാഹ്വാനം സജീവമായിരുന്നു. #BoycottLaalSinghChaddha ട്വിറ്ററില്‍ ട്രെന്‍ഡിംഗായി മാറിയിരുന്നു. ടോം ഹാങ്ക്സിന്റെ വിഖ്യാത ചിത്രം ഫോറസ്റ്റ് ഗംപിന്റെ (1994) റീമേക്ക് ആണ് ലാൽ സിങ് ഛദ്ദ.