ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് 'അമ്മ'യുടെ സഹായം: ആറ് ടാബുകള്‍ വിതരണം ചെയ്തു
ഇരിഞ്ഞാലക്കുടയിലെ പ്രധാന ചലച്ചിത്ര പ്രവർത്തകരായ ഇന്നസെന്‍റ്, ഇടവേള ബാബു, ടോവിനോ തോമസ് എന്നിവര്‍ ആദ്യമായി പ്രദേശത്തെ ഒരു പൊതുയോഗത്തില്‍ പങ്കെടുത്തുവെന്ന പ്രത്യേകതയും ചടങ്ങിനുണ്ടായി.
ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സാങ്കേതിക പഠന സൗകര്യമൊരുക്കുന്ന താരസംഘടന അമ്മയുടെ 'ഒപ്പം അമ്മയും' പദ്ധതി ത്യശ്ശൂർ ജില്ലയില്‍ സഹായവിതരണം സംഘടിപ്പിച്ചു. തൃശ്ശൂര്‍ ജില്ലയുടെ തെക്കൻ പ്രദേശത്താണ് വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനായി ടാബുകള്‍ വിതരണം ചെയ്തത്. ഇരിഞ്ഞാലക്കുട സ്മാർട്ട് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങില്‍ ആറ് ടാബുകള്‍ വിതരണം ചെയ്തു. ഇരിഞ്ഞാലക്കുട നഗരസഭ ചെയർപേഴ്സണ്‍ സോണിയ ഗിരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അമ്മ മുൻ പ്രസിഡന്‍റ് ഇന്നസെന്‍റ്, നടന്‍ ടോവിനോ തോമസ് എന്നിവർ ടാബുകള്‍ വിതരണം ചെയ്തു. അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു 'ഒപ്പം അമ്മയും' എന്ന പദ്ധതിയെക്കുറിച്ചു വിശദീകരിച്ചു.
ഇരിഞ്ഞാലക്കുടയിലെ പ്രധാന ചലച്ചിത്ര പ്രവർത്തകരായ ഇന്നസെന്‍റ്, ഇടവേള ബാബു, ടോവിനോ തോമസ് എന്നിവര്‍ ആദ്യമായി പ്രദേശത്തെ ഒരു പൊതുയോഗത്തില്‍ പങ്കെടുത്തുവെന്ന പ്രത്യേകതയും ചടങ്ങിനുണ്ടായി.