ഇനി കാത്തിരിപ്പിന്‍റെ ദിനങ്ങൾ, ദാവീദിന്റെ ഇടി സ്ക്രീനിലേക്ക്, ‘ദാവീദ്’ ചിത്രീകരണം പൂർത്തിയായി

ആഷിഖ് അബു എന്ന ബോക്സർ ആയിട്ടാണ് ആന്റണി പെപ്പെ ചിത്രത്തിൽ എത്തുന്നത്

Update: 2024-10-25 07:08 GMT
Editor : ദിവ്യ വി | By : Web Desk
ഇനി കാത്തിരിപ്പിന്‍റെ ദിനങ്ങൾ, ദാവീദിന്റെ ഇടി സ്ക്രീനിലേക്ക്, ‘ദാവീദ്’ ചിത്രീകരണം പൂർത്തിയായി
AddThis Website Tools
Advertising

ഇനി കാത്തിരിപ്പിന്റെ ദിനങ്ങൾ, 77 ദിവസത്തോളം നീണ്ട ചിത്രീകരണത്തിന് ഒടുവിൽ ആന്റണി വര്‍ഗീസ് ചിത്രം 'ദാവീദ്' പൂർത്തിയായി. ബോക്‌സിങ് മത്സരത്തിന് ശേഷം വിജയാരവത്തിൽ നിൽക്കുന്ന പെപെയുടെ പോസ്റ്ററിനോപ്പമാണ് ദാവീദിന്റെ ചിത്രീകരണം പൂർത്തിയായ വാർത്ത അണിയറപ്രവർത്തകർ പുറത്തുവിട്ടത്. പക്കാ എന്റർടൈൻമെന്റ് ചിത്രമായി ഒരുങ്ങുന്ന ദാവീദ് ഉടനെ തിയേറ്ററിൽ എത്തും.

ആഷിഖ് അബു എന്ന ബോക്സർ ആയിട്ടാണ് ആന്റണി പെപ്പെ ചിത്രത്തിൽ എത്തുന്നത്. ഒരു ഔട്ട്‌ ആൻ ഔട്ട്‌ എന്റർടൈനറായി ഒരുങ്ങുന്ന ദാവീദിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ​ഗോവിന്ദ് വിഷ്ണുവും ദീപുരാജീവും ചേര്‍ന്നാണ്. സെഞ്ച്വറി മാക്‌സ്, ജോണ്‍ & മേരി പ്രൊഡക്ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. സിനിമയുടെ ചിത്രീകരണം ആരംഭിച്ചതിന്റെ ചിത്രങ്ങള്‍ നേരത്തെ പെപ്പെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. കൊണ്ടലിന് ശേഷം എത്തുന്ന പെപ്പെ ചിത്രം കൂടിയാണിത്.

ലിജോ മോള്‍, സൈജു കുറുപ്പ്, വിജയരാഘവന്‍, മോ ഇസ്മയിൽ, കിച്ചു ടെലസ്, ജെസ് കുക്കു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി മാര്‍ഷ്യല്‍ ആര്‍ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സംസ്ഥാന പുരസ്‌കാര ജേതാവ് ജസ്റ്റിന്‍ വര്‍ഗീസ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

സാലു കെ തോമസ് ആണ് ചിത്രത്തിന്റെ ക്യാമറ.എഡിറ്റിംഗ് രാകേഷ് ചെറുമഠം, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജേഷ് പി വേലായുധന്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ലൈന്‍പ്രൊഡ്യൂസര്‍ ഫെബി സ്റ്റാലിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്, ചീഫ് അസോസിയേറ്റ് സുജിന്‍ സുജാതന്‍, കോസ്റ്റ്യൂം മെര്‍ലിന്‍ ലിസബത്ത്, മേക്കപ്പ് അര്‍ഷദ് വര്‍ക്കല, ആക്ഷന്‍ പിസി സ്റ്റണ്ട്‌സ്, വിഎഫ്എക്‌സ് കോക്കനട്ട് ബഞ്ച്, സ്റ്റില്‍സ് ജാന്‍ ജോസഫ് ജോര്‍ജ്, മാര്‍ക്കറ്റിങ് അക്ഷയ് പ്രകാശ്, അഖില്‍ വിഷ്ണു. പബ്ലിസിറ്റി ടെന്‍പോയിന്റ്.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News