'10 കോടി രൂപ നഷ്ടപരിഹാരം നൽകണം, മാപ്പും പറയണം'; ഡോക്ടർമാരുടെ സംഘടനയ്ക്ക് നോട്ടീസ് അയച്ച് എ.ആർ റഹ്മാൻ

റഹ്മാന്‍ ഷോയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് റഹ്മാന്‍റെ പുതിയ നീക്കം

Update: 2023-10-04 12:39 GMT
Editor : abs | By : Web Desk
Advertising

പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യക്ക് വക്കീൽ നോട്ടീസ് അയച്ച് സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ. റഹ്മാന്‍ ഷോയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് റഹ്മാന്‍റെ പുതിയ നീക്കം. 

2018ലെ സംഘനയുടെ 78-ാം വാർഷിക കോൺഫറൻസിൽ പരിപാടി അവതരിപ്പിച്ചതിന് 29 ലക്ഷം രൂപ റഹ്മാൻ കൈപ്പറ്റിയിട്ടും പരിപാടി പല കാരണങ്ങളാൽ മുടങ്ങിപ്പോയിരുന്നു. പരിപാടി നടക്കാതായപ്പോൾ റഹ്മാൻ നൽകിയ ചെക്ക് മടങ്ങിപ്പോയെന്നും സംഘടന ആരോപിച്ചിരുന്നു. ഇത് തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് സംഘടന പരാതി നൽകിയത് രണ്ടാഴ്ചക്ക് മുൻപാണ്. ഇതിനെതിരെയാണ് ഇപ്പോള്‍‌ റഹ്മാന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

തന്നെ അപകീർത്തിപ്പെടുത്തുകയാണെന്നും കേസ് പിൻവലിക്കണമെന്നും അല്ലെങ്കിൽ നഷ്ടപരിഹാരമായി 10 കോടി നൽകണമെന്നും നോട്ടീസിൽ പറയന്നു. തനിക്കെതിരെയുള്ള ആരോപണങ്ങളും റഹ്മാൻ നിഷേധിച്ചു.

''ആരോപിക്കുന്നത് പോലെ തുക എനിക്ക് നൽകിയിട്ടില്ല. മറിച്ച് മൂന്നാം കക്ഷിയായ സെന്തിൽവേലനും അവരുടെ കമ്പനികൾക്കുമാണ് നൽകിയത്. അവരുമായി ഞൻ പണമിടപാട് നടത്തിയിട്ടില്ല. ഇത് അറിഞ്ഞിട്ടും മനപ്പൂർവ്വം എന്നെ വിവാദത്തിലേക്ക് തള്ളിവിടുകയാണ്. അപകീർത്തിപ്പെടുത്തിയതിന് മാപ്പ് പറയണം കേസ് പിന്‍വലിക്കണം അല്ലാത്തപക്ഷം 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്നും റഹ്മാൻ അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News