18 വർഷങ്ങൾക്ക് ശേഷം വീണ്ടും അച്ഛനൊപ്പം; ഫഹദിന്റെ 'മലയൻകുഞ്ഞ്' ട്രെയിലർ 24 ന്

മഹേഷ് നാരായണനാണ് മലയൻകുഞ്ഞിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഹേഷ് നാരായണനുമൊത്ത് ഫഹദിന്റെ നാലാമത്തെ ചിത്രമാണ് ഇത്.

Update: 2021-12-22 13:05 GMT
Editor : abs | By : Web Desk
Advertising

നവാ​ഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ നായക വേഷത്തിലെത്തുന്ന 'മലയൻകുഞ്ഞ്' സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ ഫാസിലാണ് നിർമ്മിക്കുന്നത്. ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ കൈ എത്തും ദൂരത്ത് സംവിധാനം ചെയ്തതും നിർമിച്ചതും ഫാസിൽ ആയിരുന്നു. പതിനെട്ട് വർഷങ്ങൾക്കു ശേഷമാണ് അച്ഛനും മകനും വെള്ളിത്തിരയിൽ വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ ഡിസംബർ 24ന് പുറത്തിറങ്ങും.

എ.ആർ.റഹ്‌മാൻ ആണ് സിനിമയ്ക്കായിപശ്ചാത്തല സംഗീതം ഒരുക്കുന്നന്നത്. 1992ൽ പുറത്തിറങ്ങിയ 'യോദ്ധ' എന്ന മോഹൻലാൽ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയത് റഹ്‌മാൻ ആയിരുന്നു. വർഷങ്ങൾക്കിപ്പുറം ബ്ലെസിയുടെ സംവിധാനത്തിലൊരുങ്ങിയ 'ആടുജീവിതം' എന്ന പൃഥ്വിരാജ് ചിത്രത്തിനു വേണ്ടിയും ഇതിഹാസ സംഗീതജ്ഞൻ ഈണമൊരുക്കി. എന്നാൽ സിനിമയുടെ അണിയറപ്രവർത്തകർ ഇതിന് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. എഴുത്തുകാരനും മാദ്ധ്യമ പ്രവർത്തകനുമായ ശ്രീധർ പിള്ളയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

മഹേഷ് നാരായണനാണ് മലയൻകുഞ്ഞിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഹേഷ് നാരായണനുമൊത്ത് ഫഹദിന്റെ നാലാമത്തെ ചിത്രമാണ് ഇത്. സിനിമയുടെ ചിത്രീകരണത്തിനിടെ സെറ്റിനു മുകളിൽനിന്നു വീണ ഫഹദിന്റെ മൂക്കിനു പരുക്കേൽക്കുകയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഷൂട്ടിങ്ങ് നിർത്തി വയ്ക്കേണ്ടി വരികയും ചെയ്തിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News