ആസിഫ് അലിയും അപര്‍ണാ ബാലമുരളിയും പ്രധാനവേഷത്തില്‍; 'കിഷ്കിന്ധാകാണ്ഡ'ത്തിന് തുടക്കം
'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിനുശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്
'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിനുശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന 'കിഷ്കിന്ധാകാണ്ഡ'ത്തിന്റെ പൂജ ഒറ്റപ്പാലത്തെ ഒളപ്പമണ്ണ മനയില്‍വെച്ച് നടന്നു. ജോയല്‍ ജോ ജോര്‍ജ്ജ് തടത്തില്‍ ചിത്രത്തിന്റെ സ്വിച്ചോണ്‍ നിര്‍വഹിച്ചു. അതിശയനിലൂടെയും ആനന്ദഭൈരവിയിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരനായ ദേവ് രാമുവാണ് ആദ്യ ക്ലാപ്പ് അടിച്ചത്. പ്രമോദ് പപ്പന്‍ കൂട്ടുകെട്ടിലെ പപ്പന്‍, അഭിനേതാക്കളായ രാമു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ആസിഫ് അലിയും അപര്‍ണാ ബാലമുരളിയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെയും കാക്ക സ്റ്റോറീസിന്റെയും ബാനറില്‍ ജോബി ജോര്‍ജ്ജ് തടത്തില്‍ ആണ്. ബാഹുല്‍ രമേശാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിര്‍വഹിക്കുന്നത്.
ആസിഫ് അലിയെയും അപര്‍ണാ ബാലമുരളിയെയും കൂടാതെ വിജയരാഘവന്‍, ജഗദീഷ്, അശോകന്‍, നിഴല്‍കള്‍ രവി, മേജര്‍ രവി, നിഷാന്‍, വൈഷ്ണവി രാജ്, മാസ്റ്റര്‍ ആരവ്, കോട്ടയം രമേശ്, അമല്‍ രാജ്, ജിബിന്‍ ഗോപാല്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 'മൂന്നു ബുദ്ധിശാലികളായ കുരങ്ങന്മാരുടെ കഥ' എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഗോ ശ്രദ്ധ നേടിയിരുന്നു.
കിഷ്കിന്ധാകാണ്ഡത്തിന് സംഗീതമൊരുക്കുന്നത് സുഷിന്‍ ശ്യാമാണ്. എഡിറ്റര്‍ - സൂരജ് ഇ.എസ്, ആര്‍ട്ട് - സജീഷ് താമരശ്ശേരി, കോസ്റ്റ്യൂംസ് - സമീറ സനീഷ്, മേക്കപ്പ് - റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈന്‍ - രഞ്ജു രാജ് മാത്യു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - രാജേഷ് മേനോന്‍, ചീഫ് അസോസിയേറ്റ് - ബോബി സത്യശീലന്‍, സ്റ്റില്‍സ് - ബിജിത്ത് ധര്‍മ്മടം, പിആര്‍ഒ - വാഴൂര്‍ ജോസ്& ആതിരാ ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അരുണ്‍ പൂക്കാടന്‍& പ്രവീണ്‍ പൂക്കാടന്‍ (1000 ആരോസ്)