'മമ്മൂക്ക ഭ്രമയുഗം ചെയ്യുമെന്ന് കരുതിയില്ല'; ഭ്രമയുഗത്തിൽ നിന്ന് പിൻമാറിയതിന്‍റെ കാരണം വ്യക്തമാക്കി ആസിഫ് അലി

രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകന്‍റെ പ്രതിനായകനായാണ് മമ്മൂട്ടി എത്തുന്നത്

Update: 2023-09-12 12:04 GMT
Asif Ali clarified the reason behind his withdrawal from Bhram Yuga, mammotty in  Bhram Yuga, latest malayalam news, ബ്രഹ്മയുഗത്തിൽ നിന്ന് പിന്മാറിയതിന് പിന്നിലെ കാരണം വ്യക്തമാക്കി ആസിഫ് അലി, ബ്രഹ്മയുഗത്തിലെ മമ്മൂട്ടി, ഏറ്റവും പുതിയ മലയാളം വാർത്തകള്‍
AddThis Website Tools
Advertising

മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിൽ നിന്നും പിൻമാറിയതിന്‍റെ കാരണം വ്യക്തമാക്കി നടൻ ആസിഫ് അലി. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകന്‍റെ പ്രതിനായകനായാണ് മമ്മൂട്ടി എത്തുന്നത്. അർജുൻ അശോകൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കൈകാര്യം ചെയ്യാനായി സംവിധായകൻ ആദ്യം സമീപിച്ചത് ആസിഫ് അലിയെ ആയിരുന്നു. എന്നാൽ പ്രതീക്ഷച്ചതിനെക്കാള്‍ നേരത്തെ ചിത്രീകരണം ആരംഭിച്ചതിനാലാണ് സിനിമയുടെ ഭാഗമാകാൻ കഴിയാതിരുന്നത്. താൻ മനപൂർവ്വം സിനിമ ഒഴിവാക്കിയതല്ലെന്നും ആസിഫ് അലി പറഞ്ഞു.

സിനിമയുടെ കഥ കേട്ടിരുന്നെന്നും മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളിൽ ഒന്നായിരിക്കും ആസിഫ് അലി അഭിപ്രായപ്പെട്ടു. പരീക്ഷണ സിനിമ ചെയ്യാൻ പലർക്കും ഒരു പേടിയുണ്ടാകും, എന്നാൽ ആ പേടി മാറ്റി തന്നത് മമ്മൂക്ക ആണെന്നും അദ്ദേഹം പറഞ്ഞു. മമ്മൂക്ക ഈ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരു ചിത്രത്തിനായി മമ്മൂക്ക താടി വളർത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായി പെട്ടന്ന് ഭ്രമയുഗം ചെയ്യാൻ തീരുമാനിക്കുകയായിരുന്നെന്നും ആസിഫ് കൂട്ടിച്ചേർത്തു. 

'കൂമൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് റോഷാക്കിന്‍റെ കഥ കേള്‍ക്കുന്നത്. സംവിധായകൻ നിസാം ഈ കഥാപാത്രത്തെ അവതരിപ്പിക്കാനായി തന്നെ സമീപിച്ചപ്പോള്‍ ആശ്ചര്യം തോന്നി. ഒരു അഭിനേതാവിന്‍റെ ഐഡന്‍റിറ്റി അയാളുടെ മുഖമോ ശബ്ദമോ ആയിരിക്കും. എന്നാൽ ദിലീപ് എന്ന കഥാപാത്രത്തിന് ഇത് രണ്ടും ഉണ്ടായിരുന്നില്ല. ചിത്രത്തിൽ ഉടനീളം താൻ മാസ്ക് വെച്ചാണ് അഭിനയിക്കുന്നത്. അണിയറ പ്രവർത്തകർ വെളിപ്പെടുത്തുമ്പോഴായിരിക്കും താനാണ് ദിലീപെന്ന് പ്രക്ഷകർ തിരിച്ചറിയുക എന്നാണ് കരുതിയത് . എന്നാൽ സിനിമ കണ്ട പ്രേക്ഷകർ എന്‍റെ കണ്ണ് കണ്ട് എന്നെ തിരിച്ചറിഞ്ഞു. എന്‍റെ സിനിമാ ജീവിത്തിലെ വലിയൊരു അംഗീകാരമായിരുന്നു അത്'. - ആസിഫ് അലി

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News