ഭോജ്‍പുരി സംവിധായകൻ സുഭാഷ് ചന്ദ്ര തിവാരി ഹോട്ടലിൽ മരിച്ച നിലയിൽ
സിനിമാ ഷൂട്ടിംഗിനായി തന്‍റെ ടീമിനൊപ്പം ഹോട്ടല്‍ തിരുപ്പതിയില്‍ താമസിക്കുകയായിരുന്നു സുഭാഷെന്ന് എസ്.പി യഷ്‌വീർ സിംഗ് പറഞ്ഞു
സോൻഭദ്ര: ഭോജ്‍പുരി സംവിധായകൻ സുഭാഷ് ചന്ദ്ര തിവാരിയെ ബുധനാഴ്ച ഉത്തർപ്രദേശ് സോൻഭദ്രയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സിനിമാ ഷൂട്ടിംഗിനായി തന്‍റെ ടീമിനൊപ്പം ഹോട്ടല്‍ തിരുപ്പതിയില്‍ താമസിക്കുകയായിരുന്നു സുഭാഷെന്ന് എസ്.പി യഷ്‌വീർ സിംഗ് പറഞ്ഞു. മഹാരാഷ്ട്ര സ്വദേശിയാണ് ഇദ്ദേഹം.
''സുഭാഷിന്‍റെ ശരീരത്തിൽ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. മരണകാരണം അറിയാനായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്നും'' യഷ്‌വീർ സിംഗ് കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിലെ ഇഗത്പുരിയിലെ ഹോട്ടലിൽ നടൻ നിതേഷ് പാണ്ഡെയെ മരിച്ച നിലയിൽ കണ്ടെത്തി മണിക്കൂറുകൾക്ക് ശേഷമാണ് സുഭാഷ് ചന്ദ്രയുടെ വിയോഗ വാർത്ത വരുന്നത്. 'തേജസ്', 'മൻസിലിൻ അപ്പാനി അപ്പാനി', 'സായാ', 'അസ്തിത്വ ഏക് പ്രേം കഹാനി', 'ദുർഗേഷ് നന്ദിനി' തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയനായ നടനാണ് 51കാരനായ നിതേഷ്. 'ബദായ് ദോ', 'ഓം ശാന്തി ഓം', 'ഖോസ്ല കാ ഘോസ്ല' തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.'അനുപമ', 'പ്യാർ കാ ദർദ് ഹേ മീത്താ പ്യാരാ പ്യാരാ' എന്നിവ സീരിയലുകളിലാണ് അവസാനമായി അഭിനയിച്ചത്.