'പകല്‍ സൈക്കിള്‍ മെക്കാനിക്ക്, രാത്രി ലോക്കല്‍ കള്ളന്‍'; 'നന്‍പകല്‍ നേരത്ത് മയക്ക'-ത്തിലെ മമ്മൂട്ടി ഇങ്ങനെ..
കന്യാകുമാരിയില്‍ ആരംഭിച്ച ചിത്രം ഡിസംബര്‍ നാലിന് പഴനിയില്‍ ചിത്രീകരണം പൂര്‍ത്തിയായിരുന്നു.
മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിലെ കഥാപാത്രത്തിന്‍റെ സ്വഭാവം വെളിപ്പെടുത്തി ടൈംസ് ഓഫ് ഇന്ത്യ. വേലന്‍ എന്നും നകുലന്‍ എന്നുമറിയപ്പെടുന്ന മമ്മൂട്ടിയുടെ കഥാപാത്രം പകല്‍ സമയങ്ങളില്‍ സൈക്കിള്‍ മെക്കാനിക്കും ആക്രി പെറുക്കുന്നവനുമായി ജീവിക്കുകയും രാത്രികളില്‍ കള്ളനായി മാറുകയും ചെയ്യുന്നവനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരാളുടെ ഉച്ചനേരത്തെ ഉറക്കമാണ് ചിത്രമെന്നാണ് നേരത്തെ സംവിധായകന്‍ ടിനു പാപ്പച്ചന്‍ പറഞ്ഞിരുന്നത്. ചിത്രത്തിന്‍റെ സഹസംവിധായകനാണ് ടിനു പാപ്പച്ചന്‍.
മമ്മൂട്ടി കമ്പനിയും ആമേന്‍ മുവി മൊണാസ്ട്രിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രമ്യ പാണ്ട്യന്‍, അശോകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. ലിജോ പെല്ലിശേരിയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്. പേരന്‍പ്, കര്‍ണന്‍, പുഴു എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ക്യാമറ. അശോകനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കന്യാകുമാരിയില്‍ ആരംഭിച്ച ചിത്രം ഡിസംബര്‍ നാലിന് പഴനിയില്‍ ചിത്രീകരണം പൂര്‍ത്തിയായിരുന്നു.