ഇടവേളക്ക് ശേഷം ബിജു മേനോനും ആസിഫ് അലിയും വീണ്ടും; മാസ് ത്രില്ലര്‍ ചിത്രവുമായി ജിസ് ജോയ്

കണ്ണൂരിന്‍റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഏപ്രിൽ 17ന് തലശ്ശേരിയിൽ ആരംഭിക്കും

Update: 2023-04-12 13:52 GMT
ഇടവേളക്ക് ശേഷം ബിജു മേനോനും ആസിഫ് അലിയും വീണ്ടും; മാസ് ത്രില്ലര്‍ ചിത്രവുമായി ജിസ് ജോയ്
AddThis Website Tools
Advertising

അനുരാഗ കരിക്കിൻ വെള്ളം, വെള്ളി മൂങ്ങ എന്നീ ഹിറ്റ് സിനിമകളിലെ കൂട്ടുകെട്ടായ ബിജു മേനോനും ആസിഫ് അലിയും ഇടവേളക്കു ശേഷം വീണ്ടും ഒത്തുചേരുന്നു. ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ജിസ് ജോയിയുടെ പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒത്തുചേരുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസ് ലണ്ടൻ സ്റ്റുഡിയോസിന്‍റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്കു ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.

ഫീൽ ഗുഡ് ചിത്രങ്ങള്‍ ഒരുക്കിയിരുന്ന ജിസ് ജോയിയുടെ മുൻ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ പ്രമേയമാണ് പുതിയ ചിത്രത്തിന്‍റേത്. പൂർണമായും ത്രില്ലർ ജേണറിലായിരിക്കും പുതിയ ചിത്രം എത്തുന്നത്. വിശാലമായ ക്യാൻവാസിൽ മുപ്പതോളം മികച്ച അഭിനേതാക്കളെ അണിനിരത്തി വലിയ മുതൽ മുടക്കിലാണ് ചിത്രം ഒരുക്കുന്നത്.

ദിലീഷ് പോത്തൻ, ശങ്കർ രാമകൃഷ്ണൻ, അനുശ്രീ, റീനു മാത്യൂസ്, കോട്ടയം നസീർ, ദിനേശ് (നായാട്ട് ഫെയിം), അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും നാടകങ്ങളിലും മറ്റു കലാരംഗങ്ങളിൽ പ്രവർത്തിച്ചു പോന്നിരുന്ന ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

നവാഗതനായ ആനന്ദ്-ശരത്ത് എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം-ശരൺ വേലായുധൻ. എഡിറ്റിംഗ് -സൂരജ് ഇ.എസ്. കലാസംവിധാനം-അജയൻ മങ്ങാട്. വസ്ത്രാലങ്കാരം-നിഷാദ്. മേക്കപ്പ്- റോണക്സ് സേവ്യർ. പ്രൊഡക്ഷൻ കൺട്രോളര്‍-ആസാദ് കണ്ണാടിക്കൽ. പി.ആര്‍.ഒ-വാഴൂര്‍ ജോസ്.

കണ്ണൂരിന്‍റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഏപ്രിൽ 17ന് തലശ്ശേരിയിൽ ആരംഭിക്കും. കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലായി ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയാകും.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News