അതൊരു സ്വഭാവിക മരണമായിരുന്നില്ല; ശ്രീദേവിയുടെ അകാലവിയോഗത്തെക്കുറിച്ച് ബോണി കപൂര്‍

ഉപ്പ് ഒഴിവാക്കിയുള്ള കടുത്ത ഭക്ഷണക്രമമായിരുന്നു ശ്രീദേവിയുടെതെന്ന് ബോണി കപൂർ വെളിപ്പെടുത്തി

Update: 2023-10-03 04:53 GMT
Editor : Jaisy Thomas | By : Web Desk

ശ്രീദേവിയും ബോണി കപൂറും

Advertising

മുംബൈ: അകാലത്തില്‍ വിട പറഞ്ഞുപോയെങ്കിലും നടി ശ്രീദേവിക്ക് ഇപ്പോഴും ആരാധകരുടെ മനസില്‍ മരണമില്ല. താരം അനശ്വരമാക്കിയ ചിത്രങ്ങളുടെ വീഡിയോകളും ഗാനരംഗങ്ങളുമെല്ലാം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ബോളിവുഡ് താരം മോഹിത് മര്‍വയുടെ വിവാഹ സല്‍ക്കാ‌രത്തില്‍ പങ്കെടുക്കാന്‍ ദുബൈയിലെത്തിയ ശ്രീദേവി 2018 ഫെബ്രുവരി 24ന് ഹോട്ടലിലെ ബാത്ത് ടബ്ബില്‍ വീണ് മരിക്കുകയായിരുന്നു.നടിയുടെ മരണത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. അതിനെക്കുറിച്ച് ഇത്രയും കാലം മൗനം പാലിച്ച ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ ഇപ്പോള്‍ അതിനെക്കുറിച്ച് തുറന്നുപറയുകയാണ്.

ഉപ്പ് ഒഴിവാക്കിയുള്ള കടുത്ത ഭക്ഷണക്രമമായിരുന്നു ശ്രീദേവിയുടെതെന്ന് ബോണി കപൂർ വെളിപ്പെടുത്തി. അതാണ് താരത്തിന് തിരിച്ചടിയായതെന്നും ദ ന്യൂ ഇന്ത്യന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ''‘അത് സ്വാഭാവിക മരണമായിരുന്നില്ല, അതൊരു അപകട മരണമായിരുന്നു. ശ്രീദേവിയുടെ മരണത്തിനു ശേഷം ഞാന്‍ മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നിട്ടുണ്ട്. അതിനു ശേഷമാണ് ഒന്നും പറയണ്ടെന്ന് ഞാന്‍ തീരുമാനിച്ചത്. മാധ്യമങ്ങളുടെ സമ്മര്‍ദം മൂലമാണ് ഇത്തരം നടപടികളിലൂടെ കടന്നുപോകേണ്ടി വന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞു. ഒരു ഫൗൾ പ്ലേ ഇല്ലെന്ന് അവർ കണ്ടെത്തി. നുണപരിശോധന ഉൾപ്പെടെയുള്ള എല്ലാ പരിശോധനകളിലൂടെയും ഞാൻ കടന്നുപോയി'' ബോണി പറയുന്നു.

കടുത്ത ഡയറ്റ് പിന്തുടര്‍ന്നുകൊണ്ടിരുന്ന ആളാണ് ശ്രീദേവിയെന്നും ബോണി കപൂര്‍ പറഞ്ഞു. ''അവൾ പലപ്പോഴും പട്ടിണി കിടക്കുമായിരുന്നു.എപ്പോഴും സുന്ദരിയായി കാണപ്പെടാന്‍ അവള്‍ ആഗ്രഹിച്ചു. ഓണ്‍ സ്ക്രീനിലും എപ്പോഴും മികച്ചതായിരിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. വിവാഹം കഴിഞ്ഞ കാലം മുതല്‍ ബിപി കുറയുന്ന പ്രശ്നമുണ്ടായിരുന്നു. ശ്രീദേവിയുടെ കർശനമായ ഭക്ഷണക്രമത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്നും ഭക്ഷണത്തിൽ ഉപ്പ് ചേർക്കാൻ നിര്‍ദേശിക്കണമെന്ന് പലപ്പോഴും ഡോക്ടറോട് അഭ്യർത്ഥിച്ചിരുന്നതായും ബോണി പറയുന്നു.''നിർഭാഗ്യവശാൽ, അവൾ ഇത് ഗൗരവമായി എടുത്തില്ല, അതു സംഭവിക്കുന്നത് വരെ അത്ര ഗൗരവമുള്ളതായിരിക്കില്ലെന്ന് ഞാനു കരുതി'' ബോണി പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News