മോഹന്‍ലാല്‍ ഡാന്‍സ് ചെയ്യുന്ന ഈ പാട്ടേതാണ്? ഒടുവില്‍ യുട്യൂബും ചോദിച്ചു
2002ല്‍ പുറത്തിറങ്ങിയ ഒന്നാമന്‍ എന്ന ചിത്രത്തിലെ 'പിറന്ന മണ്ണില്‍' എന്ന ഗാനമായിരുന്നു ഇത്
ഭാഷക്ക് അതീതമായി ഒരു ഡാന്‍സ് വീഡിയോയാണ് ആഗോളതലത്തില്‍ ഇപ്പോള്‍ ട്രന്‍ഡിംഗായിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്‍റെ ഈ ഡാന്‍സ് റീല്‍സുകളിലൂടെയും ഷോര്‍ട്സുകളിലൂടെയും തരംഗമായി മാറിയതോടെ യുട്യൂബും അത് ഏറ്റെടുത്തു. ‘മോഹന്‍ലാല്‍ ഡാന്‍സ് ചെയ്യുന്ന ഈ ഗാനം ഏതാണ്?’ എന്ന ചോദ്യവുമായി യൂട്യൂബ് ഇന്ത്യ എക്‌സില്‍ എത്തി. സൗണ്ട് മ്യൂട്ട് ചെയ്ത് വൈറല്‍ വീഡിയോയുടെ ഒരു ചെറിയ ക്ലിപ്പ് അവര്‍ പോസ്റ്റ് ചെയ്തത്.
Song & Visuals Prefect Sync ✨#Mohanlal pic.twitter.com/yRKEnmrZEi
— Southwood (@Southwoodoffl) October 3, 2023
നിരവധി പേരാണ് ഇതിനു താഴെ ഉത്തരവുമായി എത്തിയത്. 2002ല്‍ പുറത്തിറങ്ങിയ ഒന്നാമന്‍ എന്ന ചിത്രത്തിലെ 'പിറന്ന മണ്ണില്‍' എന്ന ഗാനമായിരുന്നു ഇത്. ഈ നൃത്തരംഗമാണ് പല ഭാഷകളായി സോഷ്യല്‍മീഡിയയില്‍ പറക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ പ്രേക്ഷകരിലേക്കും എത്തി. വിവിധ ഭാഷകളിലെ ഗാനങ്ങള്‍ക്കൊപ്പമാണ് ഈ ഡാന്‍സ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ‘ആര്‍ഡിഎക്‌സി’ലെ ‘നീലനിലവേ’, ‘ബീസ്റ്റി’ലെ ‘അറബിക് കുത്ത്’, ‘ലിയോ’യിലെ ‘നാ റെഡി’ തുടങ്ങിയ ഗാനങ്ങള്‍ക്കൊപ്പമാണ് ഈ ഡാന്‍സ് രംഗം ഇപ്പോള്‍ പ്രചരിക്കുന്നത്.
can you guess the song @Mohanlal is dancing to? pic.twitter.com/rxYonpgVVn
— YouTube India (@YouTubeIndia) October 5, 2023
മോഹന്‍ലാല്‍ ചിത്രങ്ങളിലെ നൃത്തരംഗങ്ങളുടെ റീലുകളിലൂടെ ശ്രദ്ധ നേടിയ എ10 ഡാന്‍സിംഗ് ഡെയ്‌ലി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരംഭിച്ച ട്രെന്‍ഡ് ആണിത്. ഇന്റര്‍നാഷണല്‍ ഹിറ്റ് ആയ റാപ് സോംഗ് ല മാമ ഡെ ല മാമ എന്ന ഗാനത്തിന് സിങ്ക് ആവുന്ന തരത്തില്‍ മോഹന്‍ലാലിന്‍റെ എഡിറ്റ് ചെയ്ത വീഡിയോയാണ് ആദ്യം എത്തിയത്.
On trending Vibe#Mohanlal #A10Dancing
— V D V (@VDV29041991) October 4, 2023
Note : Repost pic.twitter.com/dRlaf8DO0b