കങ്കണ റണാവത്തിന്റെ 'ചന്ദ്രമുഖി 2'; ആദ്യ ഗാനം പുറത്ത്

ചൈതന്യ പ്രസാദിന്റെ വരികൾക്ക് എം.എം കീരവാണിയാണ് സംഗീതം പകർന്നിരിക്കുന്നത്.

Update: 2023-08-11 13:55 GMT
കങ്കണ റണാവത്തിന്റെ ചന്ദ്രമുഖി 2; ആദ്യ ഗാനം പുറത്ത്
AddThis Website Tools
Advertising

രാഘവ ലോറൻസും കങ്കണ റണാവത്തും പ്രധാന വേഷത്തിലെത്തുന്ന 'ചന്ദ്രമുഖി 2'ലെ ആദ്യ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. 'സ്വാഗതാഞ്ജലി' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവിട്ടത്. ചൈതന്യ പ്രസാദിന്റെ വരികൾക്ക് ഓസ്‌കാർ ജേതാവ് എം.എം കീരവാണിയാണ് സംഗീതം പകർന്നിരിക്കുന്നത്.

പി.വാസു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സെപ്റ്റംബർ 19 ന് തിയേറ്ററുകളിലെത്തും. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്‌കരനാണ് ചിത്രം നിർമിക്കുന്നത്. 18 വർഷം മുമ്പ് രജനീകാന്ത്, ജ്യോതിക, പ്രഭു, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ചന്ദ്രമുഖി'യുടെ തുടർച്ചയാണ് 'ചന്ദ്രമുഖി 2' എത്തുന്നത്. 

ആർ.ഡി.രാജശേഖർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ആന്റണിയാണ് കൈകാര്യം ചെയ്യുന്നത്. ദേശീയ അവാർഡ് ജേതാവ് തോട്ട തരണിയാണ് പ്രൊഡക്ഷൻ ഡിസൈനർ. വടിവേലു, ലക്ഷ്മി മേനോൻ, മഹിമ നമ്പ്യാർ, രാധിക ശരത് കുമാർ, വിഘ്നേഷ്, എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Full View


Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News