'ഞാൻ കാൻസർ ബാധിതനല്ല, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്'; ചിരഞ്ജീവി

ട്വിറ്ററിലൂടെയായിരുന്നു നടന്റെ പ്രതികരണം

Update: 2023-06-04 10:08 GMT
Editor : Lissy P | By : Web Desk
Advertising

ഹൈദരാബാദ്: തെലുങ്ക് മെഗാസ്റ്റാർ ചിരിഞ്ജീവി അർബുദ ബാധിതനാണെന്ന തരത്തിൽ കഴിഞ്ഞദിവസമാണ് വാർത്തകൾ പുറത്ത് വന്നത്. ഇതോടെ നിരവധി ആരാധകരാണ് പ്രിയ നടന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കപ്പെട്ടത്. ഒടുവിലിതാ തന്റെ ആരോഗ്യത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകളിൽ വിശദീകരണവുമായി ചിരഞ്ജീവി തന്നെ രംഗത്തെത്തി.

താൻ കാൻസർ ബാധിതനല്ലെന്നും തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നതെന്നും ചിരഞ്ജീവി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു നടന്റെ പ്രതികരണം. അടുത്തിടെ ഒരു കാൻസർ സെന്ററിന്റെ ഉദ്ഘാടനത്തിന് താൻ പോയിരുന്നു. അവിടെ വെച്ച് പറഞ്ഞവാക്കുകളാണ് ഇത്തരം വ്യാജവാർത്തകൾക്ക് പരക്കാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

'ഒരിക്കൽ കോളൻ സ്‌കോപ്പ് ടെസ്റ്റിന് വിധേയമായിരുന്നു. അന്ന് ശരീരത്തിൽ നിന്ന് നോൺ കാൻസൈറസ് പോളിപ്‌സുകൾ കണ്ടെത്തുകയും അത് നീക്കം ചെയ്തിരുന്നു. നേരത്തെ കണ്ടുപിടിച്ചതുകൊണ്ട് അത് നീക്കം ചെയ്യാൻ സാധിച്ചു. അല്ലായിരുന്നെങ്കിൽ അത് കാൻസറായി മാറുമായിരുന്നു...എല്ലാവരും സമയാസമയം മുൻകരുതലുകൾ എടുക്കണമെന്നും മെഡിക്കൽ ടെസ്റ്റുകൾക്കും കാൻസർ സ്‌ക്രീനിങ്ങിനും വിധേയമാകണം എന്നായിരുന്നു പറഞ്ഞത്.. എന്നാൽ ചില മാധ്യമങ്ങൾ ഞാൻ പറഞ്ഞത് മനസിലാക്കാതെ എനിക്ക് കാൻസർ വന്നെന്നും ചികിത്സിച്ചിട്ട് മാറ്റിയെന്നും വാർത്തകൾ കൊടുത്തു'. അതുകൊണ്ടാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

'നിരവധി അഭ്യുദയകാംക്ഷികൾ എന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെട്ട് സന്ദേശങ്ങൾ അയയ്ക്കുന്നുണ്ട്.പലരും ഭയപ്പെടുകയും വേദനിക്കുകയും ചെയ്തു. വിഷയം മനസ്സിലാക്കാതെ ഇത്തരം അസംബന്ധങ്ങള്‍ എഴുതിവിടരുതെന്ന് അഭ്യര്‍ഥിക്കുന്നു...'ചിരഞ്ജീവി ട്വീറ്റ് ചെയ്തു. 


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News