"ട്രോള്‍‌ നിരോധിക്കാന്‍ ആവശ്യപ്പെട്ടിട്ട് മുഖ്യമന്ത്രി പ്രതികരിച്ചില്ല'; ഗായത്രി സുരേഷ്

കാറപകടത്തിന് ശേഷമാണ് അഭിമുഖങ്ങള്‍ ഹിറ്റാവാനും കാഴ്ചക്കാര്‍ വര്‍ധിക്കാനും തുടങ്ങിയതെന്ന് ഗായത്രി

Update: 2022-03-23 16:17 GMT
Editor : ijas
Advertising

മുഖ്യമന്ത്രിയോട് ട്രോളുകള്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ടിട്ട് ഒരു വീഡിയോ ചെയ്തെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ലെന്ന് നടി ഗായത്രി സുരേഷ്. മുഖ്യമന്ത്രിക്ക് മറ്റുതിരക്കുകള്‍ ഒരുപാടുണ്ടെന്നും തന്‍റെ കാര്യം നോക്കിയിരിക്കുകല്ലെന്നും ഗായത്രി സുരേഷ് പറഞ്ഞു. ദൃശ്യത്തിലെ മോഹന്‍ലാലിനെ പോലെ താന്‍ ഫാന്‍റസിയില്‍ ജീവിക്കുന്ന ആളാണെന്നും ഗായത്രി പറഞ്ഞു. 'ഞാന്‍ ഭയങ്കര ഫാന്‍റസിയില്‍ ജീവിക്കുന്നയാളാണ്. അങ്ങനെ സിനിമയില്‍ നായകനും നായികയും പോരാടുന്നതൊക്കെ കണ്ട് അതുപോലെ ആവണമെന്ന് കരുതി. അങ്ങനെയാണ് ഞാന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്'; ഗായത്രി സുരേഷ് പറയുന്നു.

കാറപകടത്തിന് ശേഷമാണ് അഭിമുഖങ്ങള്‍ ഹിറ്റാവാനും കാഴ്ചക്കാര്‍ വര്‍ധിക്കാനും തുടങ്ങിയതെന്നും ഗായത്രി പറഞ്ഞു. അതിന് മുമ്പും നിരവധി അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അന്നൊന്നും ആരും കാണാറില്ലായിരുന്നെന്നും ഗായത്രി പറഞ്ഞു. അഭിമുഖം നല്‍കാന്‍ ഇഷ്ടമാണെന്നും കാറപകടത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ ട്രോള്‍ ആവാനും വൈറല്‍ ആവാനും ആളുകളിലെത്താനും തുടങ്ങിയതായും അവര്‍ പറഞ്ഞു.

മാര്‍ച്ച് 25ന് പുറത്തിറങ്ങുന്ന എസ്കേപ്പ് ആണ് ഗായത്രി സുരേഷിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. നവാഗതനായ സര്‍ഷിക്ക് റോഷനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു രാത്രി അപ്രതീക്ഷിതമായി വീട്ടില്‍ മുഖംമൂടി ധരിച്ചെത്തുന്ന സൈക്കോ കൊലയാളിയും അവിടെ അകപ്പെട്ടു പോവുന്ന ഗര്‍ഭിണിയും സുഹൃത്തും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഗായത്രി സുരേഷാണ് ഗര്‍ഭിണിയുടെ വേഷത്തില്‍ സിനിമയില്‍ എത്തുന്നത്.

CM did not respond to calls for ban on trolls'; Gayatri Suresh

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News