'ലോകം കീഴടക്കിയ അർജന്‍റീനയ്ക്കും മാന്ത്രികന്‍ മെസിക്കും അഭിനന്ദനങ്ങൾ'; മമ്മൂട്ടി
ഫ്രാൻസും അർജന്‍റീനയും തമ്മിലുളള ഫൈനൽ മത്സരം കാണാൻ താരം ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ എത്തിയിരുന്നു
ലോകകപ്പ് കിരീടം ചൂടിയ അര്‍ജന്‍റീനയ്ക്കും മെസിക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി. ലോകം കീഴടക്കിയ അർജന്‍റീനയ്ക്കും മാന്ത്രികന്‍ മെസിക്കും അഭിനന്ദനങ്ങൾ എന്ന് മമ്മൂട്ടി കുറിച്ചു. എക്കാലത്തെയും മികച്ച ഫുട്ബോൾ മത്സരങ്ങളിൽ ഒന്നിന് സാക്ഷ്യം വഹിക്കാനായതിൽ സന്തോഷമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.കിലിയന്‍ എംബാപ്പെയും ഫ്രാന്‍സും നന്നായി കളിച്ചതായും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഫ്രാൻസും അർജന്‍റീനയും തമ്മിലുളള ഫൈനൽ മത്സരം കാണാൻ താരം ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. റോയൽ ഹയ്യ വി.ഐ.പി ബോക്സിൽ ഇരുന്നാണ് നടൻ കളി കണ്ടത്. മമ്മൂട്ടിയെ കൂടാതെ മോഹൻലാലും ലോകകപ്പ് ഫൈനൽ നേരിട്ടു കാണാൻ ഖത്തറിലെത്തിയിരുന്നു.
മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്:
"എന്തൊരു രാത്രി, എന്തൊരു പോരാട്ടം, ഒരുപക്ഷെ എക്കാലത്തെയും മികച്ച ഫുട്ബോൾ മത്സരങ്ങളിൽ ഒന്നിന് സാക്ഷ്യം വഹിക്കാനായതിൽ സന്തോഷം.
ലോകം കീഴടക്കിയ അർജന്‍റീനയ്ക്കും മാന്ത്രികന്‍ മെസിക്കും അഭിനന്ദനങ്ങൾ. ഫ്രാൻസും കിലിയൻ എംബാപ്പെയും നന്നായി തന്നെ കളിച്ചു"
ഇന്നലെ രാത്രി ലുസൈൽ സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അർജന്‍റീന ലോക കിരീടം നേടിയത്. അർജന്‍റീന ക്യാപ്റ്റൻ ലയണൽ മെസ്സിയാണ് ടൂർണമെന്‍റിലെ താരത്തിനുള്ള ഗോൾഡൻ ബോൾ സ്വന്തമാക്കിയത്. ഫ്രഞ്ച് താരം കിലിയൻ എംബാപ്പെക്കാണ് ഗോൾഡൻ ബൂട്ട്. അർജന്‍റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസാണ് ഗോൾഡൻ ഗ്ലൗ നേടിയത്. ഫിഫയുടെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം അര്‍ജന്‍റീനയുടെ എന്‍സോ ഫെര്‍ണാണ്ടസിനാണ്.