ചിരിച്ചും ചിരിപ്പിച്ചും ജോണേട്ടൻ; ജോണി ആന്റണിക്ക് പിറന്നാൾ ആശംസ നേർന്ന് 'ജലധാര പമ്പ് സെറ്റ്', 'കൊറോണ ധവാന്‍' അണിയറപ്രവര്‍ത്തകര്‍

'കരിക്ക് സത്യ' എന്ന എക്സൈസ് ഇന്‍സ്പെക്ടറുടെ വേഷമാണ് കൊറോണ ധവാനില്‍ ജോണി ആന്റണിയുടേത്.

Update: 2023-07-16 12:26 GMT
Editor : banuisahak | By : Web Desk
Advertising

മലയാളികള്‍ക്ക് സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ എന്നപോലെത്തന്നെ മികച്ചൊരു അഭിനേതാവുകൂടിയാണ് ജോണി ആന്റണി. സമീപകാലത്തെ ജോണി ആന്റണിയുടെ കഥാപാത്രങ്ങളുടെ റേഞ്ചും വൈവിദ്ധ്യവും അദ്ദേഹത്തെ മലയാളത്തിലെതന്നെ മികച്ച സ്വഭാവനടന്‍മാരുടെ ശ്രേണിയില്‍ പെടുത്താവുന്ന വിധത്തിലുള്ളതാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പിറന്നാള്‍ വേളയില്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് 'ജലധാരാ പമ്പ് സെറ്റ് സിന്‍സ് 1962', 'കൊറോണ ധവാന്‍' എന്നീ ചിത്രങ്ങളുടെ അണിയറപ്രവര്‍ത്തകര്‍ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ പുറത്തിറക്കിയിരിക്കുകയാണ്.

'കരിക്ക് സത്യ' എന്ന എക്സൈസ് ഇന്‍സ്പെക്ടറുടെ വേഷമാണ് കൊറോണ ധവാനില്‍ ജോണി ആന്റണിയുടേത്. മദ്യസ്നേഹികളുടെ ഗ്രാമമായ ആനത്തടത്തിലേക്ക് മദ്യവിരോധിയായ, സത്യസന്ധനായ കരിക്ക് സത്യ സ്ഥലംമാറ്റംകിട്ടി വരുന്നതും, ശേഷം ലോക്ക്ഡൌണ്‍ സമയത്തെ കള്ളവാറ്റും അനധികൃത മദ്യവില്‍പ്പനയും കര്‍ശനമായി തടയുന്നതും മറ്റുമാണ് കൊറോണ ധവാനിലെ കഥാപാത്രം.

Full Viewഅതേസമയം നിയമപാലനത്തിനായി സഹായിക്കുന്ന മറ്റൊരു വേഷമാണ് ജലധാര പമ്പ്‌ സെറ്റില്‍ ജോണി ആന്റണി അവതരിപ്പിക്കുന്നത്. അഡ്വക്കേറ്റ് ഭട്ടതിരി എന്ന വക്കീല്‍വേഷമാണ് അദ്ദേഹത്തിന് ചിത്രത്തില്‍. കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും പ്രേക്ഷകരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന ഒന്നായിരിക്കും ഈ വേഷവും എന്ന സൂചന ക്യാരക്റ്റര്‍ പോസ്റ്റര്‍ തരുന്നുണ്ട്.

നവാഗതനായ സി.സി സംവിധാനം ചെയ്തിരിക്കുന്ന കൊറോണ ധവാന്‍ ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു മുഴു നീളന്‍ കോമഡി എന്‍റര്‍ടെയ്‌നറായ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജ് ആണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തിക്കുന്നത്. ജൂലൈ 28 നു ചിത്രം തീയറ്ററുകളിലെത്തും.

ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം ജോണി ആന്‍റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപാല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജെനീഷ് ജയാനന്ദനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ് എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍. സിനിമയ്ക്ക് സംഗീതമൊരുക്കിയത് റിജോ ജോസഫും പശ്ചാത്തല സംഗീതം ബിബിന്‍ അശോകുമാണ്. ജിനു പി. കെയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സിനിമയുടെ എഡിറ്റിംഗ് ചെയ്യുന്നത് അജീഷ് ആനന്ദാണ്.

കല - കണ്ണന്‍ അതിരപ്പിള്ളി , കോസ്റ്റ്യും - സുജിത് സി എസ് , ചമയം - പ്രദീപ് ഗോപാലകൃഷ്ണന്‍ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - ഹരിസുദന്‍ മേപ്പുറത്തു, അഖില്‍ സി തിലകന്‍, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍ സുജില്‍ സായി പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ഷൈന്‍ ഉടുമ്പന്‍ചോല, അസ്സോസിയേറ്റ് ഡയറക്ടര്‍ - ലിതിന്‍ കെ. ടി, വാസുദേവന്‍ വി. യു, അസിസ്റ്റന്‍റ് ഡയറക്ടര്‍ - ബേസില്‍ വര്‍ഗീസ് ജോസ്, പ്രൊഡക്ഷന്‍ മാനേജര്‍ - അനസ് ഫൈസാന്‍, ശരത് പത്മനാഭന്‍, ഡിസൈന്‍സ് - മാമിജോ, പബ്ലിസിറ്റി - യെല്ലോ ടൂത്ത് ,പിആര്‍ഒ - ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് - വിഷ്ണു എസ് രാജൻ.

വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ, എന്നിവർ ചേർന്നാണ് 'ജലധാര പമ്പ്‌ സെറ്റ് സിൻസ് 1962' നിര്‍മ്മിക്കുന്നത്. ഇന്ദ്രൻസ്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പയാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. ആക്ഷേപഹാസ്യ ഗണത്തിൽ വരുന്ന ചിത്രമാണ് ജലധാര പമ്പ്സെറ്റ് സിൻസ് 1962.

സാഗർ, ജോണി ആൻ്റണി, ടി ജി രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയിൽ, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്ണു ഗോവിന്ദൻ, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനിൽകുമാർ, സ്നേഹ ബാബു, ഷൈലജ അമ്പു, നിത കർമ്മ തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത് പാലക്കാടാണ്. പ്രജിൻ എം പി, ആഷിഷ് ചിന്നപ്പ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്.

സജിത്ത് പുരുഷൻ ഛായാഗ്രഹണവും കൈലാസ് സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. എഡിറ്റർ - രതിൻ രാധാകൃഷ്ണൻ, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കെ തോമസ്, മേക്കപ്പ് – സിനൂപ് രാജ്, ഗാനരചന – ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത്, കോസ്റ്റ്യൂം – അരുൺ മനോഹർ, സൗണ്ട് ഡിസൈൻ - ധനുഷ് നായനാർ, ഓഡിയോഗ്രാഫി – വിപിൻ നായർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - രാജേഷ് അടൂർ, കാസ്റ്റിംഗ് ഡയറക്ടർ - ജോഷി മേടയിൽ, വിഎഫ്എക്‌സ് – ശബരീഷ് (ലൈവ് ആക്ഷൻ സ്റ്റുഡിയോസ്), പി ആർ ഒ – ഏ എസ് ദിനേഷ്, ആതിര ദിൽജിത്ത്, ട്രെയിലർ കട്ട് - ഫിൻ ജോർജ് വർഗീസ്, സ്റ്റിൽ - നൗഷാദ് കണ്ണൂർ, ഡിസൈൻ - മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News