നയന്‍താര കല്യാണം വിളിച്ചില്ലേ എന്ന് ചോദ്യം; തഗ്ഗ് മറുപടിയുമായി ധ്യാന്‍ ശ്രീനിവാസന്‍
കുറിക്കു കൊള്ളുന്ന മറുപടികളും രസകരമായ സംഭാഷണങ്ങളുമാണ് ധ്യാനിന്‍റെ അഭിമുഖങ്ങളുടെ ഹൈലൈറ്റ്
നടന്‍ ധ്യാന്‍ ശ്രീനിവാസന്‍റെ അഭിമുഖങ്ങള്‍ക്ക് ഇപ്പോള്‍ ഡിമാന്‍ഡ് കൂടിയിരിക്കുകയാണ്. കുറിക്കു കൊള്ളുന്ന മറുപടികളും രസകരമായ സംഭാഷണങ്ങളുമാണ് ധ്യാനിന്‍റെ അഭിമുഖങ്ങളുടെ ഹൈലൈറ്റ്. ഇപ്പോള്‍ ഒരു സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ ധ്യാന്‍ നല്‍കിയ മറുപടിയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
നയന്‍താര കല്യാണം വിളിച്ചില്ലേ എന്നായിരുന്നു ചോദ്യം. ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയൊരുക്കിയ 'പ്രകാശന്‍ പറക്കട്ടെ' എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു ചോദ്യം.''വിളിച്ചു. പക്ഷേ ഞാന്‍ പോയില്ല. വേണ്ടെന്ന് വച്ചു. തിരക്കല്ലേടാ. പ്രസ് മീറ്റിന്‍റെ തിരക്കൊക്കെ ഉണ്ട്. ഇന്‍റര്‍വ്യൂവിന്‍റെ തിരക്കുമുണ്ട്'' എന്നായിരുന്നു ധ്യാനിന്‍റെ മറുപടി.
ധ്യാന്‍ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക. ഒരിടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തില്‍ തിരിച്ചെത്തിയ ചിത്രമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളിയായിരുന്നു ചിത്രത്തിലെ നായകന്‍.