മണ്ടനാണെന്ന് വിചാരിച്ചോ? ഞാൻ‌ ബിഎ പാസായ ആളാണ്; അവതാരകക്ക് ദിലീപിന്‍റെ മറുപടി

പഠിക്കാൻ‌ പിന്നിലായിരുന്നോ എന്ന് അവതാരക ചോദിച്ചപ്പോഴാണ് തന്‍റെ എസ്എസ്എൽസി മാർക്ക് അടക്കം ദിലീപ് വെളിപ്പെടുത്തിയത്

Update: 2023-07-13 10:33 GMT
Editor : Jaisy Thomas | By : Web Desk

ദിലീപ്

Advertising

കൊച്ചി: മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ താരമാണ് ദിലീപ്. കമലിന്‍റെ അസിസ്റ്റന്‍റായിരുന്ന നടന്‍ നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പഠിക്കാന്‍ മോശമായിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന് ദിലീപ് നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ബിഹൈൻഡ് വുഡ്‍സിന്‍റെ ഫാൻസ് മീറ്റായിരുന്നു വേദി.

പഠിക്കാൻ‌ പിന്നിലായിരുന്നോ എന്ന് അവതാരക ചോദിച്ചപ്പോഴാണ് തന്‍റെ എസ്എസ്എൽസി മാർക്ക് അടക്കം ദിലീപ് വെളിപ്പെടുത്തിയത്. 'എസ്എസ്എൽസിക്ക് അന്ന് ഫസ്റ്റ് ക്ലാസാണ് ഡിസ്റ്റിങ്ഷൻ ഒന്നുമല്ല. എനിക്ക് എസ്എസ്എൽസിക്ക് 419 മാർക്കുണ്ടായിരുന്നു. അന്ന് 360 മതി ഫസ്റ്റ് ക്ലാസിന്. മണ്ടനാണെന്ന് വിചാരിച്ചോ...?. ഞാൻ‌ ബിഎ പാസായ ഒരാളാണ്. റെസ്പെക്ട് ചെയ്യൂ... കുറച്ചൊക്കെ. മണ്ടത്തരം അഭിനയിക്കും അത് വേറെ വിഷയമാണെന്നും'തമാശ രൂപത്തില്‍ ദിലീപ് പറഞ്ഞു.

ദിലീപ് പഠനത്തിൽ പിന്നോട്ടായിരുന്നുവെന്ന് നടനും സംവിധായകനുമായ നാദിർഷ പറഞ്ഞതായി കേട്ടിട്ടുണ്ടെന്ന് അവതാരക പറഞ്ഞപ്പോഴും ദിലീപ് മറുപടി നൽകി. 'ഞാൻ പഠിക്കാൻ പിറകോട്ടാണെന്ന് നാദിർഷ പറഞ്ഞിട്ടുണ്ടെങ്കിൽ‌ അവന്റെ കൂട്ടത്തിൽ എന്നെ കൂടി ചേർക്കാൻ വേണ്ടി പറഞ്ഞതായിരിക്കണം. കോളജിൽ പ്രീഡി​ഗ്രിക്ക് പഠിക്കുമ്പോൾ മുതലാണ് മിമിക്രിയിലേക്ക് തിരിഞ്ഞത്. മ​ഹാരാജാസ് കോളേജിലാണ് പഠിച്ചത്.' മൂന്ന് വർഷം അവിടെ ഉണ്ടായിരുന്നു. പക്ഷെ മൂന്ന് ക്ലാസിലെ കയറിയിട്ടുള്ളു. ഒരു ക്ലാസിൽ നിന്നും സാർ പുറത്താക്കുകയും ചെയ്തു. വല്ലപ്പോഴും മാത്രം വരുന്നൂ എന്നതുകൊണ്ട് ഞാൻ ആ ക്ലാസിലെ സ്റ്റുഡന്റാണെന്ന് സാറിന് മനസിലായില്ല. ഫുൾടൈം പ്രോ​ഗ്രാമിന് പോവുകയായിരുന്നു. പിന്നീട് അധ്യാപകർ‌ അറ്റന്റൻസൊക്കെ തന്ന് സഹായിച്ചതുകൊണ്ട് പരീക്ഷ എഴുതി'- ദിലീപ് പറഞ്ഞു.

വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടും പുരസ്കാരത്തിന്റെ കാര്യം വരുമ്പോൾ തഴയപ്പെട്ടതിൽ സങ്കടമുണ്ടോ എന്ന ചോദ്യത്തിന് അവാർഡിന് പരി​ഗണിക്കണമെന്ന് അങ്ങോട്ട് പോയി ജൂറിയോട് പറയാൻ പറ്റില്ലല്ലോ എന്നാണ് ദിലീപ് ചോദിച്ചത്. 'അവാർഡിന് പരി​ഗണിക്കണമെന്ന് അങ്ങോട്ട് പോയി ജൂറിയോട് പറയാൻ പറ്റില്ലല്ലോ. പിന്നെ സമയവും ലക്കും ഒക്കെ ഘടകമാണ്. ഞാൻ നൂറ് ശതമാനം സിൻസിയറായാണ് എന്റെ ജോലി ചെയ്തിരുന്നത്. അതുപോലെ തന്നെ ഞാൻ എന്ത് കാണിച്ചാലും അത് മിമിക്രിയാണെന്ന് വിമർശിക്കപ്പെടും.

ഞാൻ വല്ലാത്തൊരു അവസ്ഥയിൽ കുറച്ച് നാളുകൾക്ക് മുമ്പ് നിന്നപ്പോൾ ഞാൻ നടനാണ് എന്ന കാര്യം പോലും ഇടയ്ക്ക് മറന്ന് പോയി. കാരണം വൈകിട്ട് ആകുമ്പോൾ അഡ്വക്കേറ്റിനെ കാണാൻ പോകും. പിന്നെ കുറേനേരം അവിടെ ഇരിക്കും. പിന്നെ എന്താണ് നടക്കുന്നതെന്ന് എനിക്ക് തന്നെ പിടിയില്ലാത്ത അവസ്ഥയായി. സിനിമയുമായി എനിക്ക് ഒരു ബന്ധവുമില്ലാത്ത സ്ഥിതിയിലേക്കും കാര്യങ്ങൾ പോയി. പിന്നെ ഞാൻ എന്നെ തന്നെ ഞാൻ സിനിമയിൽ അഭിനയിക്കുന്നയാളാണെന്ന് പറഞ്ഞ് ബോധ്യപ്പെടുത്തുകയും എന്റെ തന്നെ പഴയ സിനിമകൾ എടുത്ത് കാണുകയും ചെയ്താണ് കുറച്ചെങ്കിലും ഓക്കെയായത്'- ദിലീപ് പറഞ്ഞു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News