'അഭിമാനത്തോടുകൂടി പറയുന്നു ഞാൻ പുലയനാണ്'; മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിനു ജാതി അധിക്ഷേപ കമന്‍റ്: മറുപടിയുമായി സംവിധായകന്‍ അരുണ്‍ രാജ്

മുട്ടുവിന്‍ തുറക്കപ്പെടും എന്ന സിനിമയുടെ സംവിധാനവും ക്യാമറയും അരുണ്‍ രാജായിരുന്നു

Update: 2023-02-21 08:43 GMT
Editor : Jaisy Thomas | By : Web Desk

അരുണ്‍ രാജ് മമ്മൂട്ടിക്കൊപ്പം

Advertising

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ പ്രത്യക്ഷപ്പെട്ട ജാതി അധിക്ഷേപ കമന്‍റിന് മറുപടിയുമായി സംവിധായകന്‍ അരുണ്‍രാജ്. താന്‍ പുലയനാണെന്നും തന്‍റെ ജാതി,മതം, നിറം എവിടെയും മറച്ചുവച്ചില്ലെന്നും അരുണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.


'ബാക്കി പിറകെ' എന്ന അടിക്കുറിപ്പോടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം അരുണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതിനു താഴെയാണ് അധിക്ഷേപ കമന്‍റ് പ്രത്യക്ഷപ്പെട്ടത്. ''ഇവന്‍ ആണോ അരുണ്‍ രാജ് .മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യാന്‍ പോകുന്നത് ഈ കറുത്തിരിക്കുന്നവനാണോ. പുലയന്‍മാര്‍ക്ക് ആര്‍ക്കും മമ്മൂക്ക ഡേറ്റ് കൊടുക്കില്ല. ഇവന്‍മാര്‍ എന്നും ഞങ്ങളുടെ അടിമകളാണ്. പോയി വല്ല കൂലിപ്പണിയും ചെയ്യാന്‍ പറ...പുലയന്‍റെ മോന്‍ '' എന്നായിരുന്നു കമന്‍റ്. പ്രിയ രതീഷ് എന്ന അക്കൗണ്ടില്‍ നിന്നാണ് കമന്‍റ്.

മുട്ടുവിന്‍ തുറക്കപ്പെടും എന്ന സിനിമയുടെ സംവിധാനവും ക്യാമറയും അരുണ്‍ രാജായിരുന്നു. വെൽക്കം ടു പാണ്ടിമല എന്ന സിനിമക്കു വേണ്ടിയും അരുണ്‍ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

Full View

അരുണ്‍ രാജിന്‍റെ കുറിപ്പ്

പ്രിയ സുഹൃത്തുക്കളെ..... ഏറെ വിഷമത്തോടെ, ഇന്ന് ഞാൻ നമ്മുടെ പ്രിയപ്പെട്ട മമ്മൂക്ക യുടെ കുടെ നിന്ന ഒരു പോസ്റ്റ് ഇട്ടു. എല്ലാവരും കണ്ട് കാണും. അതിൻറെ താഴ് വന്ന ഒരു കമൻറ് എല്ലാവരും കണ്ടു കാണും എന്ന് കരുതുന്നു, കണ്ടിട്ട് ഇല്ലാത്തവർക്ക് ഞാൻ ഇവിടെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്യുന്നു.

പറയാൻ വന്നത് ഞാൻ വളരെ അഭിമാനത്തോടുകൂടി പറയുന്നു ഞാൻ പുലയൻ ആണ് എന്ന് .ഞാൻ എൻെറ ജാതി,മതം, നിറം എവിടെയും മറച്ച് വെച്ച് ഇല്ല, എൻറെ ജാതിയും മതവും എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ നാല് സിനിമകൾ ചെയ്തത് അതിൻറെ പ്രൊഡ്യൂസേഴ്സ് അതിൻറെ, ഡയറക്ടേഴ്സ് എല്ലാം കൂടെ നിന്നത്. ഇനിയും ചെയ്യാൻ പോകുന്ന മമ്മൂക്ക സിനിമയും അങ്ങനെ തന്നെ ആണ്, മമ്മൂക്കയെ എനിക്ക് വ്യക്തിപരമായി അറിയാം , പുള്ളി ജാതി മതം വ്യത്യാസമില്ലാതെ എല്ലാവരെയും ഒരേ രീതിയിൽ കാണുന്ന ആളാണ്. അതുകൊണ്ട് എനിക്കും എൻറെ സിനിമക്കും ഒരു പ്രശ്നവുമില്ല.

പിന്നെ ഇത് എന്തിന്‍റെ പ്രശ്നമാണെന്ന് ഇത് ആരാണ് ചെയ്യുന്നതെന്ന് എനിക്ക് വ്യക്തമായിട്ട് അറിയാം . കാരണം ഇതിനുമുമ്പേയും ഇങ്ങനെ പല രീതിയിൽ ആക്ഷേപം കേൾക്കേണ്ടതും കാണേണ്ടതുമായി വന്നിട്ടുണ്ട്. ഇനിയും എങ്ങനെയുണ്ടായാൽ ഈ രീതിയിൽ അല്ല പ്രതികരിക്കുന്നത് .ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത് തകർക്കരുത് ഒരു അപേക്ഷ ആണ്.. കൂടെ നിന്നവർക്കെല്ലാം ഒരുപാട് നന്ദി...

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News