'ഒരേ മതിൽ പങ്കിടുന്ന പാളയം മസ്ജിദും ഗണപതി കോവിലും അറിയാമോ? ഇത് എന്റെ കേരള സ്‌റ്റോറി'; റസൂൽ പൂക്കുട്ടി

'മൈ കേരള സ്റ്റോറി' എന്ന ഹാഷ് ടാഗിലായിരുന്നു ട്വീറ്റ്

Update: 2023-05-07 03:23 GMT
Editor : Lissy P | By : Web Desk
Advertising

ദി കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കുന്നിതിടെ ട്വീറ്റുമായി ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി. ഒരേമതിൽ പങ്കിടുന്ന തിരുവനന്തപുരത്തെ പാളയും മസ്ജിദും ഗണപതിക്കോവിലും അറിയാമോ എന്നാണ് റസൂൽ പൂക്കുട്ടി ട്വീറ്റ് ചെയ്തത്. 'മൈ കേരള സ്റ്റോറി' എന്ന ഹാഷ് ടാഗിലായിരുന്നു ട്വീറ്റ്. നിരവധി പേരാണ് ട്വീറ്റിന് താഴെ കമന്റുമായി എത്തിയത്. എല്ലാ ട്വീറ്റിനും മൈ കേരള സ്റ്റോറി എന്ന ഹാഷ് ടാഗിൽ റസൂൽ പൂക്കുട്ടി മറുപടിയും നൽകിയിട്ടുണ്ട്.

സുദീപ്‌തൊ സെൻ സംവിധാനം ചെയ്ത 'ദി കേരള സ്റ്റോറി' മെയ് അഞ്ചിനാണ് തിയേറ്ററിലെത്തിയത്. സിനിമയുടെ പ്രമേയത്തിനെതിരെ വലിയ പ്രതിഷേധമാണ് കേരളത്തിൽ നടന്നത്. നിരവധി പ്രമുഖരും ഇതിനെതിരെ പ്രതികരിച്ചിരുന്നു.

നേരത്തെ ആലപ്പുഴ ചേരാവള്ളിൽ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കാർമികത്വത്തിൽ നടന്ന അഞ്ജു-ശരത് ദമ്പതികളുടെ വിവാഹവുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് വാർത്തയുടെ വീഡിയോ റിപ്പോർട്ട് എ.ആർ റഹ്മാൻ പങ്കുവെച്ചിരുന്നു. അഭിനന്ദനങ്ങൾ മനുഷ്യത്വത്തോടുള്ള സ്‌നേഹം ഉപാധികളില്ലാത്ത സാന്ത്വനമായിരിക്കണം എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ ഷെയർ ചെയ്തിരുന്നത്. ഇതിന് പിന്നാലെ റഹ്മാനെതിരെ സംഘപരിവാർ സൈബർ ആക്രമണവും നടത്തിയിരുന്നു. ഇതേവീഡിയോയും റസൂൽപൂക്കുട്ടിയും ഷെയർ ചെയ്തിരുന്നു. 'കേരളത്തിന്റെ കഥ സാഹോദര്യത്തെക്കുറിച്ചാണ്... അതാണ് എന്റെ കേരളത്തിന്റെ കഥ' എന്ന അടിക്കുറിപ്പോടെയാണ് ആ വീഡിയോ റസൂൽ പൂക്കുട്ടി റീ ഷെയർ ചെയ്തത്.

നിങ്ങള്‍ക്കറിയാവുന്ന കേരളത്തിന്‍റെ സാഹോദര്യത്തിന്‍റെ കഥകള്‍ #MyKeralaStory  എന്ന ഹാഷ്ടാഗില്‍ പങ്കുവെക്കാമോ എന്ന് നേരത്തെ റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തിരുന്നു. നിരവധി പേരാണ് ഈ ട്വീറ്റില്‍ സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. 



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News