റെഡിന്‍റെ വി റാപ്റ്റില്‍ പൂര്‍ണമായി ഷൂട്ട് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി ഡോണ്‍ മാക്സിന്‍റെ അറ്റ്; ആശംസകളുമായി ജെറെഡ് ലാന്‍റ്
ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് ഒരു ചിത്രം റെഡ് വി റാപ്റ്റ് ക്യാമറയില്‍ പൂര്‍ണമായി ചിത്രീകരിക്കുന്നത്
കൊച്ചി: ദൃശ്യഭാഷയ്ക്ക് പുതിയ മാനങ്ങള്‍ ഒരുക്കി ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായി റെഡ് വി റാപ്റ്ററില്‍ പൂര്‍ണമായി ഷൂട്ട് ചെയ്യുന്ന സിനിമയ്ക്ക് ആശംസകളുമായി റെഡ് ഡിജിറ്റല്‍ കമ്പനി ഉടമയും പ്രസിഡന്‍റുമായ ജെറെഡ് ലാന്‍റ്. മലയാളത്തിലെ മികച്ച ടെക്നീഷ്യനായ ഡോണ്‍ മാക്സ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം അറ്റ് ആണ് പൂര്‍ണമായും റെഡ് വി റാപ്റ്റില്‍ ചിത്രീകരിച്ചത്. ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് ഒരു ചിത്രം റെഡ് വി റാപ്റ്റ് ക്യാമറയില്‍ പൂര്‍ണമായി ചിത്രീകരിക്കുന്നത്.
ചിത്രത്തിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ ടീസര്‍ കണ്ട ജെറെഡ് ലാന്‍റ് അണിയറ പ്രവര്‍ത്തകരെ അഭിനന്ദിക്കുകയായിരുന്നു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി സര്‍വീസ് പ്രൊവൈഡറായ ഡെയര്‍ പിക്ചേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ധീരജ് പള്ളിയിലിന് ജെറെഡ് ലാന്‍റ് സമ്മാനിച്ച റെഡ് വി റാപ്റ്റിന്‍റെ സ്‌പെഷ്യല്‍ എഡിഷന്‍ ക്യാമറയിലാണ് അറ്റ് ചിത്രീകരിച്ചത്. അമേരിക്കയിലെ ഹോളിവുഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് റെഡ് ഡിജിറ്റല്‍ സിനിമ. വി റാപ്റ്റര്‍ ഒരു അള്‍ട്രാ സ്ലോ മോഷന്‍ ക്യാമറയാണ്. നിരവധി അത്യാധുനിക ഫീച്ചറുകളുമായാണ് വി റാപ്റ്റര്‍ 8K യുടെ വരവ്. ഏറ്റവും വേഗതയേറിയ സ്‌കാന്‍ ടൈം ഉള്ള സിനിമ ക്യാമറ എന്ന് ഖ്യാതി കേട്ട റാപ്റ്ററിന് 600 ഫ്രെയിംസ് സ്ലോ മോഷന്‍ R3D റോ ഫോര്‍മാറ്റില്‍ ചിത്രീകരിക്കാന്‍ കഴിയും.
മറ്റ് സ്ലോ മോഷന്‍ ക്യാമറകള്‍ 68.1 ബില്യണ്‍ കളര്‍ ഷെയ്ഡുകള്‍ പകര്‍ത്തുമ്പോള്‍ റാപ്റ്ററിന് 281 ട്രില്യണ്‍ ഷെയ്ഡുകള്‍ പകര്‍ത്താന്‍ സാധിക്കും. Red V Raptor8K റെസൊല്യൂഷനിലുളള വിസ്ത വിഷന്‍ സെന്‍സര്‍ ആണ് ക്യാമറക്കുള്ളത്. ഇത് ഫുള്‍ ഫ്രെയിം സെന്‍സറിലും വലിപ്പമേറിയതാണ്. 17+ ഉയര്‍ന്ന ഡൈനാമിക് റേഞ്ചും പരിഷ്‌കരിച്ച കളര്‍ സയന്‍സ് (Colour Science), തെര്‍മല്‍ മെക്കാനിസം (Thermal Mechanism) എന്നിവയും റാപ്റ്ററിനുണ്ട്. കൂടാതെ, 5Ghz , സ്ട്രയിറ്റ് മൊബൈല്‍ ട്രാന്‍സ്മിഷന്‍ ടെക്‌നോളജിയും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള ഓട്ടോ ഫോക്കസും ഇതിലുണ്ട്. മലയാളത്തില്‍ HDR ഫോര്‍മാറ്റില്‍ ഇറങ്ങുന്ന ആദ്യ ടീസറാണ് അറ്റ് സിനിമയുടെത്. പുതുമുഖം ആകാശ് സെന്‍ ആണ് ചിത്രത്തില്‍ നായകന്‍ ആകുന്നത്. ഇന്‍റര്‍നെറ്റിലെ ഡാര്‍ക്ക് വെബ്ബിന്‍റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. മലയാളത്തില്‍ ആദ്യമായിട്ടാണ് ഡാര്‍ക്ക് വെബ്ബിനെ അടിസ്ഥാനമാക്കി ഒരു ചിത്രം. രവിചന്ദ്രന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
ചിത്രത്തില്‍ ഷാജു ശ്രീധറും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. കൊച്ചുറാണി പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, സുജിത്ത് രാജ്, റേച്ചല്‍ ഡേവിഡ്, നയന എല്‍സ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മണ്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. എന്‍ എം ബാദുഷയാണ് ചിത്രത്തിന്‍റെ പ്രൊജക്ട് ഡിസൈനര്‍. പ്രശാന്ത് നാരായണന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. ചീഫ് അസോസിയേറ്റ് മനീഷ് ഭാര്‍ഗവന്‍, അസോസിയേറ്റ് ഡയറക്ടര്‍ പ്രകാശ് ആര്‍ നായര്‍, ക്രിയേറ്റീവ് ഡയറക്ടര്‍ റെജിസ് ആന്‍റണി, കനല്‍ കണ്ണനാണ് ചിത്രത്തിന്‍റെ ആക്ഷന്‍. ഹുമര്‍ എഴിലന്‍ - ഷാജഹാന്‍ എന്നിവരാണ് ചിത്രത്തിന്റെ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നത്. പിആര്‍ഒ ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് ജെഫിന്‍ ബിജോയ്, അസോസിയേറ്റ് ഡയറക്ടര്‍ പ്രകാശ് ആര്‍ നായര്‍.