'ചില തീരുമാനങ്ങൾ വിപ്ലവമാണ്'; കെ രാധാകൃഷ്ണന്‍ ദേവസ്വം മന്ത്രിയാകുന്നത് ചരിത്രമെന്ന് ഡോ.ബിജു

ദേവസ്വം, പിന്നോക്ക ക്ഷേമം, പാര്‍ലമെന്‍ററി കാര്യ വകുപ്പുകളാണ് കെ രാധാകൃഷ്ണന്‍ രണ്ടാം പിണറായി മന്ത്രിസഭയില്‍ കൈകാര്യം ചെയ്യുന്നത്

Update: 2021-05-19 12:04 GMT
Editor : Roshin | By : Web Desk
Advertising

രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ രാധാകൃഷ്ണന്‍ ദേവസ്വം, പിന്നോക്ക ക്ഷേമം, പാര്‍ലമെന്‍ററി കാര്യ വകുപ്പുകളുടെ ചുമതല ഏറ്റെടുത്തതില്‍ അഭിനന്ദനം അറിയിച്ച് സംവിധായകന്‍ ഡോ. ബിജു. കെ രാധാകൃഷ്ണന്‍ ദേവസ്വം മന്ത്രിയാകുമെന്ന വാര്‍ത്ത ശരിയെങ്കില്‍ അത് ചരിത്രമാണെന്നായിരുന്നു ബിജുവിന്‍റെ പ്രതികരണം.

''ദേവസ്വം വകുപ്പ്... വാർത്ത ശരി എങ്കിൽ ചില തീരുമാനങ്ങൾ വിപ്ലവം ആണ്...സാമൂഹ്യപരമായി ചരിത്രവും..'' ഡോ.ബിജു ഫേസ്ബുക്കില്‍ കുറിച്ചു.

ദേവസ്വം, പിന്നോക്ക ക്ഷേമം, പാര്‍ലമെന്‍ററി കാര്യ വകുപ്പുകളാണ് കെ രാധാകൃഷ്ണന്‍ രണ്ടാം പിണറായി മന്ത്രിസഭയില്‍ കൈകാര്യം ചെയ്യുന്നത്. ആഭ്യന്തരം, പൊതുഭരണം, ഐ.ടി വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രി തന്നെ വഹിക്കും. വീണാ ജോർജാണ് ആരോഗ്യ മന്ത്രി. പി.രാജീവ്​ വ്യവസായം, നിയമം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കും. കെ.എൻ ബാലഗോപാലാണ്​ ധനമന്ത്രി. മുതിർന്ന സി.പി.എം നേതാവ്​ എം.വി ഗോവിന്ദൻ തദ്ദേശം ,എക്സൈസ് എന്നീ വകുപ്പുകളുടെ ചുമതല വഹിക്കും. ആർ.ബിന്ദുവായിരിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രി. വി.എൻ വാസവൻ സഹകരണ, റെജിസ്ട്രേഷൻ ​ മന്ത്രിയാകും. വിദ്യാഭ്യാസം , തൊഴിൽ തുടങ്ങിയ വകുപ്പുകൾ വി.ശിവൻകുട്ടി കൈകാര്യം ചെയ്യും.


Full View

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News