'ആഷിഖ് അബുവിന് ബുദ്ധി കൂടി വട്ടായി'; ബി. ഉണ്ണികൃഷ്ണനെതിരായ വിമർശനം തള്ളി ഫെഫ്ക

ഫെഫ്ക അംഗങ്ങൾക്ക് ആഷിഖ് അബു 40 ലക്ഷത്തോളം രൂപ കൊടുക്കാനുണ്ടെന്ന് ബെന്നി ആശംസ ആരോപിച്ചു

Update: 2024-08-29 08:41 GMT
Editor : Shaheer | By : Web Desk
FEFKA rejects Aashiq Abus criticism against B Unnikrishnan, Benny Asamsa, Hema committee report,
AddThis Website Tools
Advertising

കോട്ടയം: ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരായ ആഷിഖ് അബുവിന്റെ പരാമർശത്തെ തള്ളി സംഘടന. ആഷിഖിന് ബുദ്ധി കൂടി വട്ടായിയെന്ന് ജനറൽ കൗൺസിൽ അംഗം ബെന്നി ആശംസ വിമർശിച്ചു. അബുവിന്റെ പല സിനിമകളിൽനിന്നും ഫെഫ്ക അംഗങ്ങൾ പിൻവാങ്ങാൻ ഒരുങ്ങിയപ്പോൾ ഇടപെട്ട് പരിഹരിച്ചയാളാണ് ഉണ്ണികൃഷ്ണനെന്നും അദ്ദേഹം പറഞ്ഞു.

സിനിമാ കോൺക്ലേവിൽനിന്ന് ഉണ്ണികൃഷണനെ മാറ്റിനിർത്തണമെന്നായിരുന്നു ആഷിഖിന്റെ പ്രതികരണം. എന്ത് അടിസ്ഥാനത്തിലാണ് ആക്ഷിഖ് അബു പ്രസ്താവന നടത്തിയതെന്ന് ബെന്നി ആശംസ ചോദിച്ചു. ഫെഫ്കയുടെ അംഗങ്ങൾക്ക് ആഷിഖ് അബു 40 ലക്ഷത്തോളം രൂപ കൊടുക്കാനുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സിനിമ വിഷയത്തിൽ കലക്ക വെള്ളത്തിൽ മീൻ പിടിക്കാനാണ് വിനയൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഫെഫ്കയെന്നാൽ ബി. ഉണ്ണികൃഷ്ണനല്ല, വിഷയത്തിൽ സംഘടനയുടെ പ്രതികരണം കാപട്യമാണെന്നും വാർത്താക്കുറിപ്പ് യൂനിയൻ നിലപാടല്ലെന്നും ആഷിഖ് അബു വിമർശിച്ചിരുന്നു. മാധ്യമങ്ങളുടെ മുന്നിൽ വരാനുള്ള നട്ടെല്ല് ഉണ്ണികൃഷ്ണൻ കാണിക്കണമെന്നും ആഷിക് അബു വിമർശിച്ചു.

Summary: FEFKA rejects Aashiq Abu's criticism against B Unnikrishnan

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News