വനിതകൾക്കായുള്ള കോർ കമ്മിറ്റി രൂപീകരണം; ഫിലിം ചേംബറിനെ തള്ളി ഫെഫ്ക
കോർ കമ്മിറ്റി രൂപീകരിച്ച തീരുമാനത്തിന് നിയമസാധുത ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഫിലിം ചേംബർ രംഗത്തെത്തിയിരുന്നു
Update: 2024-09-30 11:59 GMT
എറണാകുളം: വനിതകൾക്കായി കോർ കമ്മിറ്റി രൂപികരിച്ചതിനെതിരായ ഫിലിം ചേംബറിന്റെ വാദം അപക്വമെന്ന് ഫെഫ്ക. തൊഴിലാളികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കും തർക്കപരിഹാരത്തിനും സബ് കമ്മിറ്റികൾ രൂപികരിക്കാൻ അവകാശമുണ്ടെന്നും ഫെഫ്ക അറിയിച്ചു. ഐസിസികൾ ഉണ്ടായിരിക്കെ കോർ കമ്മിറ്റി രൂപീകരിച്ച തീരുമാനത്തിന് നിയമസാധുത ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഫിലിം ചേംബർ രംഗത്തെത്തിയിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഉപസമിതികളുടെ യോഗം ഫെഫ്ക ചേർന്നിരുന്നു. ഈ യോഗത്തിൻ്റെ അടിസ്ഥാനത്തിലെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു വനിതങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അഞ്ചംഗ കോർ കമ്മിറ്റി. ഇതിനെ തള്ളിയായിരുന്നു ഫിലിം ചേമ്പർ ഇന്ന് രാവിലെ രംഗത്തെത്തിയത്.