'പൂജാരിയുടെ മകൾ ബിരിയാണി പാകം ചെയ്യാനായി നമസ്‌കരിക്കുന്നു'; നയതൻതാര ചിത്രം 'അന്നപൂരണി'ക്കെതിരെ ഹിന്ദു ഐ.ടി സെൽ

മുംബൈ സ്വദേശിയായ രമേശ് സോളങ്കിയും ഹിന്ദു ഐ.ടി സെല്ലും ചിത്രത്തിനെതിരെ മുംബൈയിലെ എൽ.ടി മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി

Update: 2024-01-08 13:50 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: നയൻതാര മുഖ്യവേഷത്തിലെത്തുന്ന തമിഴ് ചിത്രം 'അന്നപൂരണി'ക്കെതിരെ ഹിന്ദു ഐ.ടി സെൽ. മതവികാരം വ്രണപ്പെടുത്തുന്നുവെന്നും 'ലവ് ജിഹാദ്' പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് മുംബൈ പൊലീസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നയൻതാരയ്ക്കു പുറമെ നടൻ ജയ്, സംവിധായകൻ നീലേഷ് കൃഷ്ണ തുടങ്ങിയവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.

മുംബൈ സ്വദേശിയായ രമേശ് സോളങ്കിയും ഹിന്ദു ഐ.ടി സെല്ലുമാണ് ചിത്രത്തിനും അണിയറ പ്രവർത്തകർക്കുമെതിരെ മുംബൈയിലെ എൽ.ടി മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ചിത്രത്തിൽ രാമായണത്തെയും ശ്രീരാമനെയും തെറ്റായി അവതരിപ്പിക്കുന്നുവെന്ന് പരാതിയിൽ ആരോപിച്ചു. ഹിന്ദു പൂജാരിയുടെ മകൾ ബിരിയാണി പാകംചെയ്യാനായി നമസ്‌കരിക്കുന്നു, ശ്രീരാമനും മാംസം കഴിക്കാറുണ്ടെന്നു പറഞ്ഞ് നടൻ ഫർഹാൻ(ജയ്) നടിയെ ഇറച്ചി വിഭവം കഴിക്കാൻ പ്രോത്സാഹിപ്പിക്കുന്നു, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ചിത്രത്തിനെതിരെ ഉയർന്നിരിക്കുന്നത്.

നയൻതാരയുടെ 75-ാമത്തെ ചിത്രമാണ് 'അന്നപൂരണി: ദി ഗോഡസ് ഓഫ് ഫുഡ്'. ഡിസംബർ ഒന്നിന് നെറ്റ്ഫ്‌ളിക്‌സിലാണു ചിത്രം റിലീസായത്. ഷെഫ് മോഹവുമായി നടക്കുന്ന ക്ഷേത്ര പൂജാരിയുടെ മകളുടെ റോളിലാണ് നയൻതാര എത്തുന്നത്. നോൺവെജ് ഭക്ഷണങ്ങൾ ഉൾപ്പെടെ പാചകം ചെയ്യുന്ന നടി സ്വപ്‌നയാത്രയ്ക്കിടയിൽ ഒരുപാട് വെല്ലുവിളികളും ഭീഷണിയും നേരിടുന്നുണ്ട്. ഒരു പാചകമത്സരത്തിനുമുൻപ് തലമറച്ച് നടി നമസ്‌കരിക്കുന്ന രംഗവും ചിത്രത്തിലുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ഹിന്ദു ഐ.ടി സെൽ ഉൾപ്പെടെ ചിത്രത്തിനെതിരെ രംഗത്തെത്തിയത്.

Summary: FIR filed against Nayanthara's 'Annapoorani' for allegedly hurting religious sentiments

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News