തിയേറ്ററുകളിൽ തരംഗം തീർക്കാനാകാതെ ലൂസിഫറിൻറെ തെലുങ്ക് പതിപ്പ് ഗോഡ് ഫാദർ

എട്ട് ദിവസം കൊണ്ട് 100 കോടിയാണ് ലൂസിഫർ നേടിയത്

Update: 2022-10-11 14:23 GMT
Advertising

ലൂസിഫറിൻറെ ഔദ്യോഗിക തെലുങ്ക് പതിപ്പായ ഗോഡ്ഫാദറിന് തിയേറ്ററുകളിൽ അടിതെറ്റുന്നു. പ്രഖ്യാപനം മുതൽ തന്നെ വലിയ പ്രചാരം നേടിയിരുന്ന ചിത്രം 80 കോടി നേടുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ആറ് ദിവസം കൊണ്ട് 65 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ടോളിവുഡ് ഡോട്ട്കോം പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം തിങ്കളാഴ്ച ചിത്രത്തിന് തിയറ്ററുകളിൽ വലിയ ഇടിവ് നേരിട്ടു. 85 കോടി മുതൽ മുടക്കുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മോഹൻ രാജയാണ് . ചിരഞ്ജീവി നായകനായ ചിത്രം ഒക്ടോബർ 5 നായിരുന്നു തിയേറ്ററുകളിലെത്തിയത്.

മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ലൂസിഫർ. എട്ട് ദിവസം കൊണ്ട് 100 കോടിയാണ് ചിത്രം നേടിയത്. ചിത്രം വിജയകരമാക്കിയതിന് പ്രേക്ഷകർക്ക് നന്ദി അറിയിച്ച് ചിരഞ്ജീവി രം​ഗത്തെത്തിയിരുന്നു. 'ഞങ്ങളുടെ ചിത്രം ഗോഡ്ഫാദറിന് നിങ്ങൾ നൽകുന്ന സ്നേഹത്തിന് നന്ദി. നിങ്ങൾ ഇതൊരു പാൻ ഇന്ത്യൻ സിനിമയാക്കി. എന്റെ എല്ലാ ആരാധകർക്കും നന്ദി പറയുന്നു. ജയ് ഹിന്ദ്' എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News