ഷാറൂഖ് ഖാന്റെ ചിത്രം പതിപ്പിച്ച സ്വർണനാണയം പുറത്തിറക്കി ഫ്രഞ്ച് മ്യൂസിയം
പാരീസിലെ സെയിൻ നദിയുടെ വലതുകരയിൽ ഗ്രാൻഡ്‌സ് ബൗൾവാർഡുകളിൽ സ്ഥിതിചെയ്യുന്ന ഒരു മെഴുക് മ്യൂസിയമാണിത്
പാരിസ്: ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാനെ ആദരിച്ച് സ്വര്‍ണ നാണയങ്ങളിറക്കി പാരീസിലെ ഗ്രെവിൻ മ്യൂസിയം. ഇത്തരത്തില്‍ ആദരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ നടനായി 'കിങ്ഖാന്‍'.
പാരീസിലെ സെയിൻ നദിയുടെ വലതുകരയിൽ ഗ്രാൻഡ്‌സ് ബൗൾവാർഡുകളിൽ സ്ഥിതിചെയ്യുന്ന ഒരു മെഴുക് മ്യൂസിയമാണിത്.
ലോകത്തിലെ പ്രധാന വാക്സ് മ്യൂസിങ്ങളിലൊക്കെ ഷാരൂഖ് ഖാൻ്റെ മെഴുക് പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. യു.എസ്, യു.കെ, ജർമ്മനി, ഫ്രാൻസ്, ചെക്ക് റിപ്പബ്ലിക്, തായ്‌ലൻഡ്, സിംഗപ്പൂർ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ മ്യൂസിയങ്ങളിലാണ് ഷാരൂഖ് ഖാന്റെ മെഴുക് പ്രതിമയുള്ളത്.
ആഗസ്റ്റ് 10 ശനിയാഴ്ച വൈകുന്നേരം അദ്ദേഹത്തിന് നാണയം കൈമാറും. അതേസമയം തുടര്‍ച്ചയായ മൂന്ന് ഹിറ്റുകള്‍ക്ക് ശേഷം(പഠാന്‍, ജവാന്‍, ഡങ്കി) അടുത്ത ഹിറ്റിനൊരുങ്ങുകയാണ് ഷാരൂഖ്. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന 'കിങ്' എന്ന ചിത്രമാണ് ഷാരൂഖിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
വിജയ ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്നതിനാല്‍ 'കിങി'ലും വന്‍ പ്രതീക്ഷയാണ് ആരാധകര്‍ കൊടുക്കുന്നത്. മകള്‍ സുഹാനയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.