ദൃശ്യവിസ്മയങ്ങളുടെ മാന്ത്രികന്‍, മരക്കാര്‍ കണ്ടത് 45 തവണ: പ്രിയദര്‍ശനെ കുറിച്ച് ഹരീഷ് പേരടി

'ചിത്രം എന്ന സിനിമ ഇറങ്ങുന്നതിനു മുമ്പായിരുന്നു തന്‍റെ സിനിമാ ജീവിതത്തിൽ ഇത്രയും ആത്മധൈര്യമുണ്ടായിരുന്നതെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു'

Update: 2021-06-27 05:04 GMT
Advertising

മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം ഓണം റിലീസായി തിയേറ്ററുകളിലെത്താന്‍ പോവുകയാണ്. ലോക്ഡൌണും കോവിഡ് പ്രതിസന്ധിയും കാരണമാണ് ചിത്രത്തിന്‍റെ റിലീസ് വൈകിയത്. മരക്കാറിനെ കുറിച്ചും സംവിധായകന്‍ പ്രിയദര്‍ശനെ കുറിച്ചും  ആ സിനിമയില്‍ മങ്ങാട്ടച്ഛന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹരീഷ് പേരടി പറഞ്ഞതിങ്ങനെ..

"വിവിധ ഭാഷകളിലായി 90ൽ അധികം സിനിമകൾ സംവിധാനം ചെയ്ത ഇന്ത്യയിലെ ഈ വലിയ സംവിധായകൻ ഈ ലോക്ക്ഡൗൺ കാലത്ത് എന്നെ വിളിച്ചിരുന്നു. 45 തവണ മരക്കാർ എന്ന അദ്ദേഹത്തിന്‍റെ സ്വപ്നം ആവർത്തിച്ച് കണ്ടെന്നും ചിത്രം എന്ന സിനിമ ഇറങ്ങുന്നതിനുമുമ്പായിരുന്നു തന്‍റെ സിനിമാ ജീവിതത്തിൽ ഇത്രയും ആത്മ ധൈര്യമുണ്ടായിരുന്ന സമയമെന്നും ഇന്നെന്‍റെ ആത്മധൈര്യം അതിന്റെ ഇരട്ടിയിലാണെന്നും പിന്നെ ഈ പാവപ്പെട്ടവന്‍റെ കഥാപാത്രമായ മങ്ങാട്ടച്ഛനെ മൂപ്പർക്ക് വല്ലാതങ്ങ് ബോധിച്ചെന്നും പ്രത്യേകിച്ച് ലാലേട്ടനും വേണുചേട്ടനുമായുള്ള സീനുകൾ എന്നും എടുത്ത് പറഞ്ഞു. മകൾ കല്യാണിയുടെ പ്രത്യേക സന്തോഷവും അറിയിച്ചു. മതി പ്രിയൻ സാർ..1984ൽ ഒന്നാം വർഷ പ്രിഡിഗ്രിക്കാരനായ ഞാൻ കോഴിക്കോട് അപ്സരാ തിയ്യറ്ററിലെ ഏറ്റവും മുന്നിലുള്ള ഒരു രൂപാ ടിക്കറ്റിലിരുന്ന് "പൂച്ചക്കൊരുമുക്കുത്തി" കണ്ട് ആർമാദിക്കുമ്പോൾ എന്‍റെ സ്വപ്നത്തിൽ പോലുമില്ലാത്ത വലിയ ഒരു അംഗീകാരമാണ് ഇത്. നാടകം എന്ന ഇഷ്ടപ്പെട്ട മേഖലയിൽ പ്രത്യേകിച്ച് സ്വപ്നങ്ങളൊന്നും കാണാതെ അഭിനയം ഉരുട്ടി നടക്കുന്നവനെ സ്വപ്നങ്ങൾ തേടി വരുമെന്ന വലിയ പാഠം പറഞ്ഞ് തന്നതിന്. ജീവിതത്തിലെ മുഴുവൻ സമയവും സിനിമയുമായി ഇണചേരുന്ന ദൃശ്യ വിസ്മയങ്ങളുടെ മാന്ത്രികാ തിരിച്ച് തരാൻ സ്നേഹം മാത്രം"

വിവിധ ഭാഷകളിലായി 90ൽ അധികം സിനിമകൾ സംവിധാനം ചെയ്ത ഇൻഡ്യയിലെ ഈ വലിയ സംവിധായകൻ ഈ ലോക്ക്ഡൗൺ കാലത്ത് എന്നെ...

Posted by Hareesh Peradi on Saturday, June 26, 2021

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News