ആരോഗ്യം മെച്ചപ്പെടുന്നു, എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും നന്ദി: മിഥുൻ രമേശ്

ബെല്‍സ് പാള്‍സി രോഗം ബാധിച്ചെന്ന് മിഥുന്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു

Update: 2023-03-09 09:09 GMT
Editor : afsal137 | By : Web Desk
Health is improving, thanks to everyones prayers: Mithun Ramesh, breaking news, latest malayalam news , ആരോഗ്യം മെച്ചപ്പെടുന്നു, എല്ലാവരുടെയും പ്രാർത്ഥനയ്ക്കും നന്ദി: മിഥുൻ രമേശ്, മലയാള വാർത്തകള്‍,

മിഥുൻ രമേശ്

AddThis Website Tools
Advertising

ദിവസങ്ങൾക്ക് മുമ്പാണ് നടനും അവതാരകനുമായ മിഥുൻ രമേശിനെ ബെൽസ് പാൾസിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തനിക്ക് രോഗം പിടിപ്പെട്ടതായി താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഇപ്പോഴിതാ തന്റെ ആരോഗ്യനിലയെ പറ്റി ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് താരം. ആരോഗ്യനില മെച്ചപ്പെട്ടതായി മിഥുൻ രമേശ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.

ആരോഗ്യം മെച്ചപ്പെടുന്നു. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്‌നേഹത്തിനും നന്ദിയുണ്ടെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മുഖം കോടുന്ന അസുഖമാണ് ബെൽസ് പാൾസി. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു വശം അനക്കാൻ കഴിയുന്നില്ലെന്നും കണ്ണുകൾ താനേ അടഞ്ഞു പോകുന്നു എന്നും മിഥുൻ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് മിഥുനെ അഡ്മിറ്റ് ചെയ്തിരിന്നത്.

''കാണുമ്പോൾ നിങ്ങൾക്ക് മനസിലാവുന്നുണ്ടോ എന്നറിയില്ല. എനിക്ക് ബെൽസ് പാൾസി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിൻ ബീബറിനെക്കെ വന്ന അസുഖമാണിത്. ചിരിക്കുമ്പോൾ ഒരു സൈഡ് അനക്കാൻ പറ്റുന്നില്ല. ഒരു കണ്ണ് താനേ അടയുന്നു. മറ്റേ കണ്ണ് ഫോഴ്‌സ് ചെയ്താലേ അടക്കാൻ കഴിയൂ... മുഖത്തിന്റെ ഒരു സൈഡ് പാർഷ്യൽ പാരാലിസിസ് എന്ന രീതിയിൽ എത്തിയിട്ടുണ്ട്. അസുഖം മാറും എന്നാണ് പറഞ്ഞത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ട്.. കേട്ടോ..''- മിഥുൻ വീഡിയോയിൽ പറഞ്ഞു. നേരത്തെ നടൻ മനോജ് കുമാറിനും സമാനമായ അസുഖം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് താരം ചികിത്സ തേടുകയും പഴയ നിലയിലേക്ക് തിരികെ എത്തുകയുമായിരുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News