ഹോളിവുഡ് താരം മാർക്ക് മാർഗോലിസ് അന്തരിച്ചു
ബ്രേക്കിംഗ് ബാഡ് സീരീസിലെ ഹെക്ടർ സലമാങ്ക എന്ന കഥാപാത്രത്തിലൂടെയാണ് മാർഗോലിസ് ലോകപ്രശസ്തനായത്
Update: 2023-08-05 01:40 GMT
പ്രശസ്ത ഹോളിവുഡ് താരം മാർക്ക് മാർഗോലിസ്(83) അന്തരിച്ചു. ന്യൂയോർക്ക് സിറ്റിയിലെ മൗണ്ട് സിനായ് ഹോസ്പിറ്റലിൽ വെച്ച് വ്യാഴാഴ്ചയായിരുന്നു മർഗോലിസ് മരണം. ലോകപ്രശസ്തമായ ബ്രേക്കിംഗ് ബാഡ് സീരീസിലെ ഹെക്ടർ സലമാങ്ക എന്ന കഥാപാത്രത്തിലൂടെയാണ് മാർഗോലിസ് ലോകപ്രശസ്തനായത്.
ബ്രേക്കിങ് ബാഡ് തുടർച്ചയായ ബെറ്റർ കോൾ സോൾ, സ്‌കാർഫേസ്, റിക്വയിം ഓഫ് എ ഡ്രീം, പൈ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.
Hollywood star Mark Margolis has passed away