'അരിക്കൊമ്പനില്‍ അഭിനയിക്കാന്‍ ഞാനിപ്പോള്‍ കൊമ്പ് വളര്‍ത്തുന്നുണ്ട്'; വൈറലായി ടൊവിനൊയുടെ മറുപടി
നിപ കാലത്തെ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി നിർമിച്ച വൈറസിലും ടൊവിനൊ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു
2018 ൽ കേരളം നേരിട്ട മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 2018 എവരി വൺ ഇസ് റിയൽ ഹീറോ. പ്രളയസമയത്തെ കേരളത്തിന്റെ ചെറുത്തുനിൽപ്പും അതിജീവനവുമാണ് സിനിമ. ചിത്രത്തിലെ ടൊവിനൊയുടെ കഥാപാത്രത്തിനും വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
നിപ കാലത്തെ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി നിർമിച്ച വൈറസിലും ടൊവിനൊ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ കേരളം ഏറെ ചർച്ച ചെയ്ത അരിക്കൊമ്പൻ സിനിമയാവുകയാണ് എന്ന വാർത്തയാണിപ്പോൾ പുറത്തുവരുന്നത്. ഈ ചിത്രത്തിലും ടൊവിനൊ ഉണ്ടാകുമോയെന്നാണ് ഒരു യൂട്യൂബറുടെ ചോദ്യം.
എന്നാൽ കൂടി നിന്നവരെയൊക്കെ ചിരിപ്പിക്കുന്നതായിരുന്നു ടൊവിനോയുടെ മറുപടി. ഈ മറുപടിയാണിപ്പോൾ സമൂഹ മാധ്യമങ്ങളിലെ സജീവ ചർച്ചാവിഷയം. ആ ചിത്രത്തിന് വേണ്ടിയാണ് ഞാനിപ്പോൾ കൊമ്പ് വളർത്തുന്നത് എന്നാണ് ടൊവിനൊ യൂട്യൂബർക്ക് നൽകിയ മറുപടി.
ടൊവിനൊ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയ വൻ താര നിര അണിനിരന്ന '2018: എവരിവൺ ഈസ് എ ഹീറോക്ക്' വലിയ പ്രേക്ഷക പ്രതികരണമാണ് ആദ്യ ദിവസം മുതൽ ലഭിക്കുന്നത്.
'കാവ്യാ ഫിലിംസ്', 'പി.കെ പ്രൈം പ്രൊഡക്ഷൻസ്' എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി.കെ പത്മകുമാർ, ആൻറോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അഖിൽ പി ധർമജനാണ് സഹതിരക്കഥ. അഖിൽ ജോർജ്ജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻറെ ചിത്രസംയോജനം ചമൻ ചാക്കോയാണ്. നോബിൻ പോളിൻറേതാണ് സംഗീതം, വിഷ്ണു ഗോവിന്ദിൻറേതാണ് സൗണ്ട് ഡിസൈൻ.