'ആ ഞങ്ങടെ അമ്പലം എനിക്ക് ഇഷ്ടപ്പെട്ടു, അതാണ് വന്നത്'; ശ്രദ്ധയാകർഷിച്ച് സലിം കുമാറിന്റെ വാക്കുകൾ

''ആ മുസൽമാൻ ഞങ്ങടെ അമ്പലം എന്ന് പറഞ്ഞപ്പോൾ മനസ്സിലെന്തൊക്കെയോ ഒരു കുളിർമയുണ്ടായി''

Update: 2023-04-04 12:57 GMT
Editor : afsal137 | By : Web Desk

സലിം കുമാർ

Advertising

മലയാളികളെ ഒന്നടങ്കം ചിരിപ്പിക്കുകയും അതുപോലെ ചിന്തിപ്പിക്കുകയും ചെയ്യുന്ന താരമാണ് സലിം കുമാർ. അദ്ദേഹം പലപ്പോഴായി നടത്തുന്ന പരാമർശങ്ങളെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തിൽ സലിം കുമാർ നടത്തിയ പരാമർശം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഏലൂർ മുരുകൻ അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ച് സമദ്‌സുലൈമാൻ ബാൻഡ് അണിയിച്ചൊരുക്കിയ സംഗീത പരിപാടിയിലാണ് താരത്തിന്റെ പരാമർശം.

''സമദ് എന്നോട് പറഞ്ഞത്, ചേട്ടാ ഞങ്ങടെ അമ്പലത്തിൽ ഉത്സവത്തിന്റെ അന്ന് പരിപാടിയുണ്ട്, വരാൻ പറ്റുമോ എന്നാണ് ചോദിച്ചത്, ആ ഞങ്ങടെ അമ്പലം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അതാണ് വന്നത്, സമദ് എന്റെ അറിവിൽ ഒരു മുസൽമാനാണ്. ആ മുസൽമാൻ ഞങ്ങടെ അമ്പലം എന്ന് പറഞ്ഞപ്പോൾ മനസ്സിലെന്തൊക്കെയോ ഒരു കുളിർമയുണ്ടായി''- സലിം കുമാർ പറഞ്ഞു.

സലിം കുമാറിന്റെ വാക്കുകൾ ഏറ്റെടുത്തും അദ്ദേഹത്തെ പിന്തുണച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ''കലാകാരനെന്ത് മതം... മനുഷ്യനെന്ത് മതം .... ഞങ്ങളുടെ മതം സ്‌നേഹമാണ്, സാഹോദര്യമാണ്... ഏലൂർ മുരുകൻ അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ച് സമദ്‌സുലൈമാൻ ബാൻഡ് അണിയിച്ചൊരുക്കിയ മ്യൂസിക് പരിപാടിയിലാണ് ഇന്നിന്റെ കാലത്തിന് ഏറെ പ്രസക്തമായ വാക്കുകൾ സലീംകുമാർ സംസാരിച്ചത്''- വീഡിയോ പങ്കുവെച്ച് നടൻ നിർമൽ പാലാഴി ഫേസ്ബുക്കിൽ കുറിച്ചു.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News