ഒരാഴ്ച നീണ്ട സിനിമാ വസന്തത്തിന് ഇന്ന് കൊടിയിറക്കം

ലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം ഉള്‍പ്പടെ 14 ചിത്രങ്ങളാണ് പുരസ്കാരങ്ങള്‍ക്കായി മല്‍സരിക്കുന്നത്

Update: 2022-12-16 02:30 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഒരാഴ്ച നീണ്ട സിനിമാ വസന്തത്തിന് ഇന്ന് കൊടിയിറക്കം. നിശാഗന്ധിയില്‍ വൈകുന്നേരം 5.45ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 27-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. ലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം ഉള്‍പ്പടെ 14 ചിത്രങ്ങളാണ് പുരസ്കാരങ്ങള്‍ക്കായി മല്‍സരിക്കുന്നത്.

മമ്മൂട്ടി മികച്ച പ്രകടനം കാഴ്ചവച്ച നന്‍പകല്‍ നേരത്ത് മയക്കം ലിജോജോസ് പെല്ലിശേരിക്ക് സുവര്‍ണ ചകോരം സമ്മാനിക്കുമോയെന്ന് ഇന്നറിയാം. മഹേഷ് നാരായണന്‍റെ അറിയിപ്പ് ഉള്‍പ്പടെ മല്‍സരവിഭാഗത്തില്‍ കടുത്തമല്‍സമായിരുന്നു. 2018 ല്‍ ജല്ലിക്കെട്ടിലൂടെ ലിജോ രജത ചകോരം നേടിയിരുന്നു. മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമായി 11 പുരസ്‌കാരങ്ങളാണ് ഇന്ന് പ്രഖ്യാപിക്കുക . മേള മികച്ചത് എന്ന അഭിപ്രായമാണ് ഡെലിഗേറ്റുകൾക്ക്.

ജർമ്മൻ സംവിധായകനും നിർമ്മാതാവുമായ വീറ്റ് ഹെൽമർ ചെയർമാനായ ജൂറിയാണ് പുരസ്കാരങ്ങള്‍ നിര്‍ണയിക്കുക. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരത്തിന് 20 ലക്ഷം രൂപയും രജതചകോരത്തിനു നാലു ലക്ഷവും പുതുമുഖ സംവിധായകന് മൂന്ന് ലക്ഷവും ജനപ്രീതിയാർജിച്ച ചിത്രത്തിന് രണ്ടു ലക്ഷം രൂപയുമാണ് സമ്മാനത്തുക. സമാപന സമ്മേളനത്തില്‍ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ഹംഗേറിയന്‍ സംവിധായകന്‍ ബേലാ താറിന് സമ്മാനിക്കും

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News