കോവിഡ് വ്യാപനം: അന്താരാഷ്ട്ര ചലച്ചിത്രമേള മാറ്റിവച്ചു

അന്താരാഷ്ട്ര ചലച്ചിത്ര മേള(ഐഎഫ്എഫ്‌കെ) ഫെബ്രുവരി നാലുമുതൽ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും

Update: 2022-01-17 11:04 GMT
Editor : Shaheer | By : Web Desk
Advertising

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ചലച്ചിത്രമേള മാറ്റിവച്ചു. ഫെബ്രുവരി നാലാം തീയതി മുതൽ നടത്താനിരുന്ന 26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള(ഐഎഫ്എഫ്‌കെ)യാണ് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാ?നാണ് മേള മാറ്റിവച്ച വിവരം അറിയിച്ചത്. കോവിഡ് സാഹചര്യത്തിൽ മാറ്റമുണ്ടാകുന്നതിനനുസരിച്ചു മേള നടത്തും. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനത്തിൻരെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളൊക്കെ മാറ്റിവച്ചിരുന്നു. പല പരിപാടികളും ഓൺലൈനിലേക്ക് മാറ്റുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ചലച്ചിത്രമേളയും നീട്ടാൻ തീരുമാനിച്ചത്. ചലച്ചിത്രമേളയിൽ വൻജനക്കൂട്ടമുണ്ടാകുമെന്നതും ഇത് രോഗവ്യാപനത്തിനും കാരണമാകുമെന്നതാണ് മേള മാറ്റിവയ്ക്കാൻ കാരണമായത്.

ടിപിആർ പത്തിൽ താഴെയായതിനു ശേഷമായിരുന്നു ഫെബ്രുവരിയിൽ മേള നടത്താൻ തീരുമാനിച്ചത്. എന്നാൽ, ഒമിക്രോൺ ഭീതി ശക്തമാകുകയും കോവിഡ് വ്യാപനം തിരിച്ചുവരികയും ചെയ്തതോടെയാണ് പരിപാടികൾ മാറ്റിവയ്ക്കാൻ സർക്കാർ നിർബന്ധിതരായത്.

Summary: International Film Festival(IFFK) Postponed amid Covid spread fear

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News