ജയസൂര്യ എന്ന് പേരിട്ടത് ഞാന്‍ തന്നെയാണ്; ജയൻ ജയസൂര്യയായ കഥ പറഞ്ഞ് താരം
ഷോർട്ട് ഫിലിമിൽ ഒക്കെ അഭിനയിക്കുന്ന കാലത്ത് സൂര്യ ടിവിയിൽ ജോലി ചെയ്യുകയായിരുന്നു
ജയന്‍ എന്ന താന്‍ ജയസൂര്യയായ കഥ പറഞ്ഞ് താരം. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ തന്‍റെ പേരുമാറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
ഷോർട്ട് ഫിലിമിൽ ഒക്കെ അഭിനയിക്കുന്ന കാലത്ത് സൂര്യ ടിവിയിൽ ജോലി ചെയ്യുകയായിരുന്നു. അക്കാലത്ത് തന്റെ പേര് ജയൻ എന്നായിരുന്നു. എന്നാൽ, തനിക്ക് ആ പേര് ഒട്ടും ചേരില്ല എന്ന ബോധം തന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. മലയാളികളുടെ മനസിൽ ആ പേരിൽ മറ്റൊരു നടൻ നിലനിൽക്കുന്നുണ്ട്. അക്കാരണത്താൽ തന്നെ ജയൻ എന്ന പേരുമായി വന്നാൽ മലയാളികൾ തന്നെ സ്വീകരിക്കില്ലെന്ന് അറിയാമായിരുന്നെന്നും ജയസൂര്യ പറഞ്ഞു.
അങ്ങനെ സ്വയം പേരു മാറ്റാനുള്ള ആലോചന ആരംഭിച്ചു. ഒരു പാട് പേരുകൾ നോക്കി. ജയപ്രകാശ്, ജയകുമാർ എന്നിങ്ങനെ. പല പല പേരുകൾ മനസിൽ വന്നതിനു ശേഷം ഒടുവിൽ ലഭിച്ച പേരായിരുന്നു ജയസൂര്യ. അപ്പോൾ തന്നെ അവിടെയുണ്ടായിരുന്ന സുഹൃത്ത് ജോജിയോട് ആ പേര് പറഞ്ഞു. അപ്പോൾ ജോജി തമാശരൂപേണ, 'ഇന്ന് മുതല്‍ നീ ജയസൂര്യ എന്ന പേരില്‍ അറിയപ്പെടട്ടെ' എന്ന് പറഞ്ഞു. അങ്ങനെ മാതാപിതാക്കൾ നല്‍കിയ ജയന്‍ എന്ന പേരിന് പകരം ജയസൂര്യ എന്ന് സ്വയം പേര് നല്‍കിയ ആളാണ് ഞാന്‍...ജയസൂര്യ പറയുന്നു.
ജോണ്‍ ലൂഥറാണ് ജയസൂര്യയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഈശോ, എന്താടാ സജി, റൈറ്റര്‍, ടര്‍ബോ പീറ്റര്‍, ആട് 3, കത്തനാര്‍ പാര്‍ട്ട് 1, രാമസേതു, കത്തനാര്‍ പാര്‍ട്ട് 2 എന്നിവയാണ് താരത്തിന്‍റെതായി അണിയറയില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങള്‍.