'ഈ ജന്മം മുഴുവൻ ഓർത്തുവെക്കാനുള്ളത് ജയേട്ടന്‍ തന്നു'; ജയസൂര്യയ്ക്ക് പിറന്നാളാശംസയുമായി 'വാട്ടര്‍മാന്‍' മുരളി
വെള്ളം സിനിമയിൽ ജയസൂര്യ മുരളിയായി പകർന്നാടിയപ്പോഴാണ് കണ്ണാടിയുടെ മുന്നിലെന്നോണം പഴയ തന്നെ കണ്ടതെന്നും മുരളി കുറിച്ചു
മലയാളികളുടെ പ്രിയതാരം ജയസൂര്യ 43ാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ ആശംസയുമായെത്തിയിരിക്കുകയാണ് വ്യവസായി മുരളി കുന്നുംപുറത്ത്. ജയസൂര്യ- പ്രജേഷ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ' വെള്ളം' എന്ന ചിത്രം തളിപ്പറമ്പുകാരനായ മുരളിയുടെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു ഒരുക്കിയത്. വെള്ളം സിനിമയിൽ ജയസൂര്യ മുരളിയായി പകർന്നാടിയപ്പോഴാണ് കണ്ണാടിയുടെ മുന്നിലെന്നോണം പഴയ എന്നെ ഞാൻ കണ്ടത്. പല തവണ സിനിമ കണ്ട് പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും മുരളി ഫേസ്ബുക്കില്‍ കുറിച്ചു.
ഈ ജന്മം മുഴുവൻ ഓർത്തുവെക്കാനുള്ളത് വെള്ളത്തിലൂടെ ജയേട്ടൻ തന്നിട്ടുണ്ട്. ഇന്ന് ജയേട്ടൻ്റെ പിറന്നാളാണ്, ഏത് സമയം വിളിച്ചാലും, എത്ര തിരക്കിലാണെങ്കിലും ഫോണെടുത്ത് മിണ്ടാൻ മടി കാണിക്കാറില്ല. ഒരു പാട് നേരങ്ങളിൽ ആ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെയെന്നും വരും ദിവസങ്ങൾ നല്ലതാകട്ടെയെന്നും ആശംസിച്ചാണ് മുരളിയുടെ പോസ്റ്റ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം,
മുഴുക്കുടിയനായിരുന്ന കാലത്ത് ഞാനെങ്ങനെയായിരുന്നു നടന്നിരുന്നത്, ഇടപെട്ടിരുന്നത് എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. കൂടുതൽ നേരവും ബോധമില്ലാതെ നടന്നിരുന്നതിനാൽ പലതും (ഒന്നും) ഓർമ്മയിലില്ല...വെള്ളം സിനിമയിൽ ജയസൂര്യ മുരളിയായി പകർന്നാടിയപ്പോഴാണ് കണ്ണാടിയുടെ മുന്നിലെന്നോണം പഴയ എന്നെ ഞാൻ കണ്ടത്. പല തവണ സിനിമ കണ്ട് പൊട്ടിക്കരഞ്ഞിട്ടുണ്ട്....
ഈ ജന്മം മുഴുവൻ ഓർത്തുവെക്കാനുള്ളത് വെള്ളത്തിലൂടെ ജയേട്ടൻ തന്നിട്ടുണ്ട്...
ഇന്ന് ജയേട്ടൻ്റെ പിറന്നാളാണ്... ഏത് സമയം വിളിച്ചാലും, എത്ര തിരക്കിലാണെങ്കിലും ഫോണെടുത്ത് മിണ്ടാൻ മടി കാണിക്കാറില്ല... ഒരു പാട് നേരങ്ങളിൽ ആ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്...
ജയേട്ടാ,ഒരു പാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ... വരും ദിവസങ്ങൾ നല്ലതാകട്ടെ.... പ്രാർഥനകൾ... പിറന്നാൾ ആശംസകൾ...