അഴിമതിക്കാരായ ഉദ്യോഗസ്ഥരെ മുക്കാലിയിൽ കെട്ടിയിട്ട് തല്ലിയില്ലെങ്കില്‍ താനൂർ ഇനിയും ആവർത്തിക്കും: ജോയ് മാത്യു

ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു തൂവൽ തീരത്തിനുസമീപം നാടിനെ നടുക്കിയ ദുരന്തം നടന്നത്

Update: 2023-05-09 13:11 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: 22 പേരുടെ ജീവൻ അപഹരിച്ച താനൂർ ബോട്ടപകടത്തിൽ പ്രതികരണവുമായി നടന്‍  ജോയ് മാത്യു. അഴിമതിക്കാരെ മുക്കാലിയിൽ കെട്ടിയിട്ട് തല്ലാൻ കെൽപ്പുള്ള ആരും മലപ്പുറം ജില്ലയില്ലെങ്കിൽ താനൂർ ഇനിയും ആവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലായിരുന്നുജോയ് മാത്യുവിന്റെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം:

'താനൂർ ഇനിയും ആവർത്തിക്കും; അഴിമതിക്കാരായ ഉദ്യോഗസ്ഥരെ മുക്കാലിയിൽ കെട്ടിയിട്ട് തല്ലാൻ കെൽപ്പുള്ള ആരും മലപ്പുറം ജില്ലയിൽ ഇല്ലെങ്കിൽ'

അതേസമയം, താനൂർ ബോട്ടപകടത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത ബോട്ട് ഉടമ നാസറിനെതിരെ കൊലപാതക കുറ്റം ചുമത്തി. കേസിൽ രണ്ടിലധികം പേർ പേർ പിടിയിലാകാനുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. അപകടസ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.

ഇന്നലെ കോഴിക്കോട് വെച്ചാണ് ബോട്ടുടമ നാസറിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.അപകടം നടന്ന ശേഷം ഒളിവിൽ പോയ പ്രതിക്കായി നടത്തിയ തിരച്ചിലിനൊടുവിലാണ് കോഴിക്കോട് വെച്ച് പിടികൂടുന്നത്.

താനൂർ ബോട്ടപകടത്തിൽ ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. അപകടത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് നിർദേശിച്ച കോടതി പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു പരപ്പനങ്ങാടി-താനൂർ നഗരസഭാ അതിർത്തിയിലെ പൂരപ്പുഴയിൽ ഒട്ടുംപുറം തൂവൽ തീരത്തിനുസമീപം നാടിനെ നടുക്കിയ ദുരന്തം നടന്നത്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News