നിർമാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളത്, മനഃപൂര്‍വം ചെയ്യുന്നതല്ല: ജൂഡ് ആന്‍റണി

'2018' സിനിമ കരാര്‍ ലംഘിച്ച് ഒടിടിക്ക് നേരത്തെ നല്‍കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ തിയറ്ററുകള്‍ നാളെയും മറ്റന്നാളും അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയാണ്

Update: 2023-06-06 10:26 GMT
Editor : Jaisy Thomas | By : Web Desk

ജൂഡ് ആന്‍റണി ജോസഫ്

Advertising

ജൂഡ് ആന്‍റണിയുടെ '2018' സിനിമ കരാര്‍ ലംഘിച്ച് ഒടിടിക്ക് നേരത്തെ നല്‍കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ തിയറ്ററുകള്‍ നാളെയും മറ്റന്നാളും അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. തിയറ്റര്‍ സംഘടനയായ ഫിയോക്കിന്‍റെതാണ് തീരുമാനം. ഇപ്പോള്‍ ഈ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജൂഡ് ആന്‍റണി.

ജൂഡ് ആന്‍റണിയുടെ കുറിപ്പ്

തിയറ്ററുകാരുടെ സമരത്തെ മാനിക്കുന്നു . സിനിമ റിലീസിന് മുൻപ് നിർമാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളത് . അത് കൊണ്ടാണ് സോണി ലൈവ് ഡീൽ വന്നപ്പോൾ അതൊരു ദൈവാനുഗ്രഹം ആയി കണ്ടത് . ഇതാരും മനഃപൂർവം ചെയ്യുന്നതല്ല.

നാളെയും മറ്റന്നാളുമായി സിനിമ കാണുന്നതിനായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുമെന്ന് ഉടമകള്‍ പറഞ്ഞു. സിനിമ തിയറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാല്‍ മാത്രമെ ഒടിടി പ്ലാറ്റ് ഫോമില്‍ സിനിമ റിലീസ് ചെയ്യാവൂ എന്നായിരുന്നു തീയറ്റര്‍ ഉടമകളും സിനിമാ നിര്‍മ്മാതാക്കളും തമ്മില്‍ ഉണ്ടാക്കിയ ധാരണ. എന്നാല്‍ ആ കരാര്‍ ലംഘിച്ച് പല സിനിമകളും ഒടിടി പ്ലാറ്റ് ഫോമിലെത്തുന്നതായും നിര്‍മ്മാതാക്കള്‍ പറഞ്ഞു.

തിയറ്ററുകളില്‍ നല്ല തിരക്കുണ്ടായ ചിത്രമായ 2018 നാളെ സോണി ലിവ് ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യുകയാണ്. ചിത്രം ഇറങ്ങി മൂപ്പത്തിമൂന്നാം ദിവസമാണ് ചിത്രം ഒടിടിയിലെത്തുന്നത്. തിയറ്റര്‍ ഉടമകളുമായി സിനിമ നിര്‍മ്മാതാക്കള്‍ ഉണ്ടാക്കിയ കരാറിന്റെ ലംഘനമാണ് ഇതെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News