മോഹന്‍ലാലിനോട് വന്നുകാണാന്‍ പറഞ്ഞിട്ടുണ്ട്; മന്ത്രിയായതിനു പിന്നാലെ നടന്‍ ടി.പി മാധവനെ സന്ദര്‍ശിച്ച് ഗണേഷ് കുമാര്‍

ചെറുതും വലുതുമായ വേഷങ്ങളിലൂടെ ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നടനായിരുന്നു നടന്‍ ടി.പി മാധവന്‍

Update: 2024-01-01 07:57 GMT
Editor : Jaisy Thomas | By : Web Desk

ടി.പി മാധവനെ ചേര്‍ത്തുപിടിച്ച് ഗണേഷ് കുമാര്‍

Advertising

പത്തനാപുരം: ഗതാഗത മന്ത്രിയായി സ്ഥാനമേറ്റെടുത്തതിനു പിന്നാലെ തന്‍റെ മണ്ഡലമായ പത്തനാപുരത്തെ ഗാന്ധിഭവന്‍ സന്ദര്‍ശിച്ച് കെ.ബി ഗണേഷ് കുമാര്‍. ഗാന്ധി ഭവന്‍ ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുത്ത അദ്ദേഹം ഗാന്ധിഭവനിലെ അന്തേവാസിയായ നടന്‍ ടി.പി മാധവനെ സന്ദര്‍ശിച്ച് കുശലാന്വേഷണം നടത്തിയ ശേഷമാണ് മടങ്ങിയത്.

നടന്‍ മോഹന്‍ലാലിനോടും ഗാന്ധിഭവനില്‍ എത്തി ടി.പി മാധവനെ കാണണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ​ഗണേഷ് പറഞ്ഞു. മോഹൻലാൽ ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു. രണ്ടുദിവസത്തിനുള്ളിൽ വീണ്ടും വന്നുകാണാം എന്ന ഉറപ്പും ടി.പി.മാധവന് നല്‍കിയ ശേഷമാണ് മന്ത്രി മടങ്ങിയത്. ​ ഗാന്ധിഭവൻ എന്നത് പത്തനാപുരത്തിന്റെ ദേവാലയമാണെന്ന് ​ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു. ജാതിമതങ്ങൾക്കപ്പുറം വലിപ്പച്ചെറുപ്പമില്ലാതെ, കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങൾമാത്രം കൈമാറുന്ന, അത്തരം പ്രവർത്തനങ്ങൾ മാത്രം നടത്തുന്ന അഭയകേന്ദ്രമാണ് ഗാന്ധി ഭവനെന്നും അദ്ദേഹം പറഞ്ഞു.

ചെറുതും വലുതുമായ വേഷങ്ങളിലൂടെ ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നടനായിരുന്നു നടന്‍ ടി.പി മാധവന്‍. 600-ലധികം സിനിമകളിൽ അഭിനയിച്ച മാധവൻ സിനിമകൾക്കൊപ്പം ടെലി-സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു. 2015ൽ ഹരിദ്വാർ യാത്രക്കിടയിലുണ്ടായ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയ്ക്കു ശേഷം നിലവിൽ പത്തനാപുരം ഗാന്ധി ഭവനിൽ വിശ്രമജീവിതത്തിലാണ് അദ്ദേഹം. ഉറ്റവരും ഉടയവരും ഉപേക്ഷിച്ച മാധവന്‍ ഇപ്പോള്‍ ഓര്‍മ പോലും നശിച്ച അവസ്ഥയിലാണ്.

പ്രശസ്ത അധ്യാപകൻ പ്രഫ. എൻ.പി.പിള്ളയുടെ മകനാണ് ടി.പി. മാധവൻ. നടന്‍ മധുവാണ് മാധവന് സിനിമയില്‍ അവസരം നല്‍കുന്നത്. ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ രാജകൃഷ്ണ മേനോന്‍ മകനാണ്. തന്റെ ഇതുവരെയുള്ള ജീവിതത്തിൽ താൻ അച്ഛനെ കണ്ടിട്ടുള്ളത് രണ്ടു തവണ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.സിനിമയാണ് തന്റെ ലക്ഷ്യമെന്ന് അറിഞ്ഞ അമ്മ അന്നത്തെ തങ്ങളുടെ ജീവിതാവസ്ഥ മോശമായിട്ടുപോലും തന്റെ ആഗ്രഹത്തെ എതിർത്തില്ലെന്നും പകരം അമ്മയുടെ വാക്കുകൾ നൽകിയ കരുത്തും ഊർജവുമാണ് തന്നെ ഇന്നത്തെ താനാക്കിയതെന്നും രാജകൃഷ്ണ മേനോന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. 

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News