'ദുരന്തം, സിനിമയുടെ പേരുപോലും ആരും പറഞ്ഞു കേട്ടില്ല.. '; അക്ഷയ്കുമാർ ചിത്രം 'സെൽഫി'യെ പരിഹസിച്ച് കങ്കണ
'സെൽഫി ദുരന്തമാണ് എന്ന വാർത്തയ്ക്കായാണ് ഞാൻ നോക്കി ഇരുന്നത് പക്ഷെ കണ്ടത് എന്നെ കുറിച്ചുള്ള വാർത്തകളാണ് '
അക്ഷയ് കുമാർ നായകനായ പുതിയ ചിത്രം 'സെൽഫി'യെ പരിഹസിച്ച് നടി കങ്കണ റണാവത്ത്. ഒരു ട്രേഡ് അനലിസ്‌റ്റോ മാധ്യമങ്ങളോ സിനിമയെ കുറിച്ച് പറയുന്നത് പോലും കേള്‍ക്കുന്നില്ലെന്ന് കങ്കണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. നിർമാതാവ് കരൺ ജോഹർ ചിത്രവുമായി ബന്ധപ്പെട്ട വാർത്തകൾ പങ്കുവെച്ചതിന് പിന്നാലെയായിരുന്നു കങ്കണയുടെ പ്രതികരണം.
'കരൺ ജോഹർ ചിത്രം സെൽഫി ആദ്യ ദിവസം 10 ലക്ഷം രൂപ കളക്ഷൻ പോലും നേടാനായില്ല. ഒരു ട്രേഡ് അനലിസ്റ്റോ മാധ്യമപ്രവർത്തകനോ അതിനെ കുറിച്ച് സംസാരിക്കുന്നത് പോലും കേട്ടില്ല, പ്രേക്ഷകരെ ആകർഷിപ്പിക്കുന്നതിൽ പരാചയപ്പെട്ടതിനാൽ അക്ഷയ് കുമാറിന്റെ തുടർച്ചയായി പരാചയപ്പെട്ട ആറാമത്തെ സിനിമയാണ് സെല്‍ഫി'- കങ്കണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
സെൽഫി ദുരന്തമാണ് എന്ന വാർത്തയ്ക്കായാണ് ഞാൻ നോക്കി ഇരുന്നത് പക്ഷെ കണ്ടത് എന്നെ കുറിച്ചുള്ള വാർത്തകളാണ്. ഇതും എന്റെ കുറ്റമാണോ എന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഒരു വാർത്ത പങ്കുവച്ചുകൊണ്ട് കങ്കണ ചോദിച്ചു.
അതേസമയം സെൽഫിയുടെ ആദ്യ ദിന തിയറ്റർ പ്രകടനം ദുരന്തപൂർണമാണെന്നാണ് ട്രേഡ് അനലിസ്റ്റായ തരൺ ആദർശിന്‍റെ പ്രതികരണം. ആദ്യ ദിനമായിരുന്നെന്നും ബോളിവുഡ് ഇൻഡസ്ട്രിയാകെ ചിത്രത്തിൻറെ തിയറ്റർ നില കണ്ട് ഞെട്ടിയിരിക്കുകയാണെന്നും തരൺ ട്വീറ്റിൽ പറഞ്ഞു. ഒരു വലിയ താരത്തിൻറെ ചിത്രത്തിന് ലഭിക്കുന്ന മോശം തുടക്കമാണ് സെൽഫിക്ക് ലഭിച്ചതെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു. ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന് 2.55 കോടി രൂപ മാത്രമാണ് സ്വന്തമാക്കാൻ കഴിഞ്ഞത്.
കോവിഡിന് ശേഷം തിയറ്ററുകളിലെത്തിയ അക്ഷയ് കുമാർ ചിത്രങ്ങളെല്ലാം തന്നെ പരാജയം രുചിച്ചിരുന്നു. അടുത്തിടെ അക്ഷയ് കുമാറിൻറേതായി പുറത്തിറങ്ങിയ സാമ്രാട്ട് പൃഥ്വിരാജ്, രാമസേതു, രക്ഷാബന്ധൻ എന്നീ ചിത്രങ്ങളും തിയറ്ററുകളിൽ പരാജയമായിരുന്നു. മലയാളത്തിൽ പുറത്തിറങ്ങിയ 'ഡ്രൈവിങ് ലൈസൻസ്' എന്ന ചിത്രത്തിൻറെ ഹിന്ദി റീമേക്കാണ് 'സെൽഫി'. 2019ൽ റിലീസ് ചെയ്ത 'ഡ്രൈവിങ് ലൈസൻസ്' മികച്ച വിജയം സ്വന്തമാക്കിയിരുന്നു.
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമായിരുന്നു ഡ്രൈവിങ് ലൈസൻസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടൻറെ കഥാപാത്രം അക്ഷയ് കുമാറും സുരാജിൻറെ വെഹിക്കിൾ ഇൻസ്‌പെക്ടറുടെ വേഷത്തിൽ ഇമ്രാൻ ഹാഷ്മിയുമാണ് അഭിനയിക്കുന്നത്. രാജ് മെഹ്ത സംവിധാനം ചെയ്യുന്ന ചിത്രം ധർമ പ്രൊഡക്ഷൻസിൻറെ ബാനറിൽ കരൺ ജോഹറും പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനുമാണ് നിർമിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിച്ച ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് സെൽഫി. Kangana Ranaut calls Akshay Kumar's Selfiee 'flop' right after release: 'Karan Johar film hardly made ₹10 lakh...സച്ചി തിരക്കഥ എഴുതിയ ചിത്രം മലയാളത്തിൽ സംവിധാനം ചെയ്തത് ജീൻ പോൾ ലാൽ ആയിരുന്നു. മിയ, ദീപ്തി സതി, സൈജു കുറുപ്പ്, ലാലു അലക്‌സ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.