'ഞാനും ഷാരൂഖും താരങ്ങളുടെ അവസാന തലമുറ'; സിനിമ പൊട്ടുന്നതുകൊണ്ടല്ല ബി.ജെ.പിയിൽ ചേർന്നതെന്ന് കങ്കണ
പരാജയം നേരിടാത്ത ഒരു അഭിനേതാവും ഈ ലോകത്തില്ല. പത്ത് വർഷം മുമ്പ് ഷാറൂഖ് ഖാൻ ചിത്രങ്ങൾ ബോക്സോഫീസിൽ പരാജയപ്പെട്ടിരുന്നെന്നും കങ്കണ പറയുന്നു.
ബി.ജെ.പി ടിക്കറ്റിലൂടെ ലോക്സഭ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുകയാണ് നടി കങ്കണ. സിനിമയിലെ തുടര്‍ പരാജയങ്ങളാണ് കങ്കണയെ രാഷ്ട്രീയത്തിലെത്തിച്ചതെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, തന്റെ രാഷ്ട്രീയ പ്രവേശനവുമായി സിനിമക്ക് യാതൊരു ബന്ധമില്ലെന്നാണ് കങ്കണയുടെ പറയുന്നത്. പരാജയം നേരിടാത്ത ഒരു അഭിനേതാവും ഈ ലോകത്തില്ല. പത്ത് വർഷം മുമ്പ് ഷാറൂഖ് ഖാൻ ചിത്രങ്ങൾ ബോക്സോഫീസിൽ പരാജയപ്പെട്ടിരുന്നു. താനും ഷാരുഖ് ഖാനുമാണ് താരങ്ങളുടെ അവസാന തലമുറയെന്നും കങ്കണ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു.
"ഷാരുഖ് ഖാന് 10 വര്‍ഷത്തിൽ ഒറ്റ വിജയ ചിത്രം പോലും ഉണ്ടായിരുന്നില്ല. പിന്നീടാണ് 'പഠാന്‍' വിജയിച്ചത്. എനിക്ക് ഏഴ്- എട്ട് വര്‍ഷത്തോളം വിജയങ്ങളൊന്നുമുണ്ടായിരുന്നില്ല. പിന്നീടാണ് 'ക്വീന്‍' വിജയിക്കുന്നത്. പിന്നീട് മൂന്ന് നാല് വർഷത്തേക്ക് മറ്റൊരു വിജയ ചിത്രം ഇല്ലാതിരുന്നപ്പോഴാണ് 'മണികർണിക'യുടെ വിജയം. ഇപ്പോള്‍ 'എമര്‍ജന്‍സി' വരികയാണ്. ചിലപ്പോള്‍ അത് വലിയ വിജയമാകും"- എന്നാണ് കങ്കണയുടെ ന്യായീകരണം.
ഒ.ടി.ടി സജീവമായതോടെ അഭിനേതാക്കൾക്ക് കഴിവുകൾ പ്രകടിപ്പിക്കാൻ കൂടുതൽ അവസരം ലഭിക്കുന്നുണ്ട്. എന്നാൽ, താരങ്ങളെ സൃഷ്ടിക്കുന്നില്ല. ഞാനും ഷാറൂഖും താരങ്ങളുടെ അവസാന തലമുറയാണ്. ഞങ്ങളെ സ്ക്രീനിൽ കാണാൻ ആളുകൾ ആഗ്രഹിക്കുന്നു. പക്ഷേ, കലാരംഗത്ത് മുഴുകുന്നതിനേക്കാൾ പുറംലോകത്ത് സജീവമാകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കങ്കണ കൂട്ടിച്ചേർക്കുന്നുണ്ട്.