'സ്ത്രീ ലമ്പടൻ, വെള്ളയെലി'; രൺബീർ കപൂറിനെതിരെ അധിക്ഷേപവുമായി കങ്കണ

തന്നോട് കലഹിക്കാതെ മാറി നിൽക്കുകയാണ് നല്ലതെന്ന് നടി

Update: 2023-06-10 11:11 GMT
Editor : abs | By : Web Desk
kangana ranaut and ranbir kapoor
AddThis Website Tools
Advertising

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണം സിനിമയിലെ നടീ നടന്മാരുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പിൽ വിമർശനവുമായി ബോളിവുഡ് നടി കങ്കണ റണൗട്ട്. രാമനായി രൺബീർ കപൂറും സീതയായി ആലിയ ഭട്ടും വേഷമിടുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇൻസ്റ്റഗ്രാമിൽ കങ്കണയുടെ വിമർശനക്കുറിപ്പ്. കുറിപ്പിൽ രൺബീറിനെ വെള്ളയെലി എന്നാണ് കങ്കണ വിശേഷിപ്പിച്ചത്.

'ബോളിവുഡിൽ രാമായണം സിനിമയാകുന്നു എന്നൊരു വാർത്ത കേട്ടു. കുറച്ച് സൂര്യതാപവും മനസ്സാക്ഷിയും ആവശ്യമുള്ള, വ്യവസായത്തിലെ എല്ലാവർക്കുമെതിരെ മോശം പിആർ ജോലികൾ ചെയ്യുന്നതിൽ കുപ്രസിദ്ധനായ അയാൾ എവിടെയാണ്. സ്ത്രീ ലമ്പടനും മയക്കുമരുന്ന് അടിമയുമായ അയാളിപ്പോൾ രാമനായി വേഷമിടാൻ സ്വപ്‌നം കാണുകയാണ്. ഇതെന്ത് കലിയുഗമാണ്. വിളറിയ രൂപത്തിലുള്ള മെലിഞ്ഞ പയ്യനാണോ രാമനായി വേഷമിടുന്നത്'- കങ്കണ പറഞ്ഞു.

ഡെയ്ഞ്ചർ (അപകടം) ചിഹ്നത്തോടെയാണ് നടി കുറിപ്പ് പങ്കുവച്ചിട്ടുള്ളത്. തന്നെ ഒരു തവണ ഇടിച്ചാൽ മരണം വരെ ഇടിക്കുമെന്നും തന്നോട് കലഹിക്കാതെ മാറി നിൽക്കുകയാണ് നല്ലതെന്നും അവർ പറയുന്നു.

സിനിമയിൽ സീതയായി ആലിയ ഭട്ടിനെയാണ് കാസ്റ്റ് ചെയ്തിട്ടുള്ളതെന്ന് അണിയറ പ്രവർത്തകരെ ഉദ്ധരിച്ച് പിങ്ക്‌വില്ല റിപ്പോർട്ടു ചെയ്യുന്നു. ബ്രഹ്‌മാസ്ത്രയ്ക്ക് ശേഷം ആലിയയും രൺബീറും ഒന്നിക്കുന്ന സിനിമയാകും രാമായണം. 

ഈ ഡിസംബറിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. കന്നഡ സൂപ്പർ താരം യഷും സിനിമയിൽ വേഷമിടുന്നുണ്ട്. നേരത്തെ, സീതയായി സായ് പല്ലവിയെയും ദീപിക പദുക്കോണിനെയും പരിഗണിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. 




Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News