കന്നഡ ചിത്രം കാന്താര ഐഎംഡിബി പട്ടികയില്‍ ഒന്നാമത്; മലയാളം പതിപ്പ് ഒക്ടോബര്‍ 20ന് തിയറ്റുകളില്‍

സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്ത ചിത്രം 75 കോടിയാണ് ബോക്സ് ഓഫീസിൽ സ്വന്തമാക്കിയിരിക്കുന്നത്.

Update: 2022-10-14 10:42 GMT
Advertising

ബെംഗളൂരു: ഐഎംഡിബി പട്ടികയില്‍ ഒന്നാമത് എത്തി റിഷഭ് ഷെട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന കന്നഡ ചിത്രം 'കാന്താര'.

ഏറ്റവും ഉയര്‍ന്ന റേറ്റിങ് ലഭിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റിലാണ് കാന്താര ഒന്നാമതെത്തിയിരിക്കുന്നത്.

13,000 വോട്ടുകളോടെ പത്തിൽ 9.6 റേറ്റിം​ഗ് ആണ് സിനിമക്ക് ലഭിച്ചിരിക്കുന്നത് . റിഷഭ് ഷെട്ടിയുടെ തന്നെ '777ചാര്‍ലിയാണ് രണ്ടാം സ്ഥാനത്ത്. 9.0 ആണ് ഈ ചിത്രത്തിന്‍റെ റേറ്റിം​ഗ്. മൂന്നാം സ്ഥാനത്തുള്ള 'വിക്രമി'ന്റെയും 'കെജിഎഫ് ചാപ്റ്റര്‍ 2'ന്റെയും റേറ്റിങ് 8.4 ആണ്.

സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്ത ചിത്രം 75 കോടിയാണ് ബോക്സ് ഓഫീസിൽ സ്വന്തമാക്കിയിരിക്കുന്നത്. ഈ വാരാന്ത്യത്തോടെ ചിത്രം 100 കോടി ക്ലബ്ബിൽ എത്തുമെന്നാണ് ട്രെഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

കാന്താര കേരളത്തിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. കെജിഎഫ് 2ന് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കേരളത്തിൽ എത്തിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കാന്താര. കന്നഡ പതിപ്പ് കണ്ടതിനു ശേഷമാണ് ചിത്രം കേരളത്തില്‍ എത്തിക്കണമെന്ന് തോന്നിയതെന്നും, ചിത്രം ഇവിടെ എത്തുമ്പോള്‍ മിസ് ചെയ്യരുതെന്നും പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ഒക്ടോബര്‍ 20നാണ് മലയാളം പതിപ്പിന്‍റെ റിലീസ്.

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രമാണ് കാന്താര. 19-ാം നൂറ്റാണ്ട് പശ്ചാത്തലമായ ചിത്രത്തിന്‍റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News