'കാസർഗോൾഡിലെ' ലിറിക്കൽ വീഡിയോ പുറത്ത്

ആസിഫ് അലി, സണ്ണി വെയ്ൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്

Update: 2023-03-24 08:23 GMT
Editor : Lissy P | By : Web Desk
Kasargoldmovie lyrical video out,entertainment news,asif ali,കാസർഗോൾഡിലെ ലിറിക്കൽ വീഡിയോ പുറത്ത്
AddThis Website Tools
Advertising

ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാസർഗോൾഡ് ' എന്ന ചിത്രത്തിന്റെ ''താനാരോ" ഫസ്റ്റ് സിംഗിൾ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക്, വിഷ്ണു വിജയ്,നിരഞ്ജ് സുരേഷ് എന്നിവരാണ് സംഗീതം നല്‍കിയത്. 

മുഖരി എന്റർടൈയ്മെന്റസും യൂഡ്‌ലീ ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രമാണ് 'കാസർഗോൾഡ്' . സിദ്ദിഖ്, ധ്രുവൻ,അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. കോ-പ്രൊഡ്യൂസർ-സഹിൽ ശർമ്മ. ജെബിൽ ജേക്കബ് ഛായാഗ്രഹണം നിർവഹിക്കുന്നു. സജിമോൻ പ്രഭാകർ തിരക്കഥ സംഭാഷണമെഴുതുന്നു.

എഡിറ്റർ-മനോജ് കണ്ണോത്ത്, കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മസ്ഹർ ഹംസ,സ്റ്റിൽസ്- റിഷാദ് മുഹമ്മദ്,പ്രൊമോ സ്റ്റിൽസ്-രജീഷ് രാമചന്ദ്രൻ, പരസ്യകല-എസ് കെ ഡി ഡിസൈൻ ഫാക്ടറി, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, ബിജിഎം-വിഷ്ണു വിജയ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ,പ്രണവ് മോഹൻ,പി ആർ ഒ-ശബരി.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News