കേരള സ്റ്റോറി: മുസ്‍ലിം ലീഗ് സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കി
മുസ്‍ലിംകളുമാമായി ബന്ധപ്പെട്ട കാര്യങ്ങൾ യഥാർഥ സംഭവമാണെന്ന് തന്നെയാണ് സിനിമയിൽ കാണിക്കുന്നതെന്നും ലീഗ് പരാതിയില്‍
തിരുവനന്തപുരം: വര്‍ഗീയ ഉള്ളടക്കങ്ങളോടെ പുറത്തിറങ്ങിയ കേരള സ്റ്റോറി സിനിമക്കെതിരെ മുസ്‍ലിം ലീഗ് സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കി. ഹൈക്കോടതിയിൽ നിർമാതാവ് നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടതായും മുസ്‍ലിംകളുമാമായി ബന്ധപ്പെട്ട കാര്യങ്ങൾ യഥാർഥ സംഭവമാണെന്ന് തന്നെയാണ് സിനിമയിൽ കാണിക്കുന്നതെന്നും ലീഗ് പരാതിയില്‍ പറയുന്നു.
സിനിമ ഭാവന മാത്രമാണെന്ന് എഴുതിക്കാണിക്കുമെന്ന് ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടു. ഇത് പരിശോധിച്ച് സിനിമയുടെ പ്രദർശനം തടയണമെന്നും ലീഗ് പരാതിയില്‍ ആവശ്യപ്പെട്ടു. സിനിമയിലെ അണിയറ പ്രവർത്തകർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും ലീഗ് ആവശ്യപ്പെട്ടു. വിദ്വേഷം ഉണ്ടാക്കുന്ന ഉള്ളടക്കം സിനിമയിലും ടീസറിലുമുണ്ടെന്നും അതിനാൽ സ്വമേധയാ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. സിനിമക്കെതിരെ മുസ്‍ലിം ലീഗ് മുഖ്യമന്ത്രിക്കും കത്തയച്ചു.