'കിരീടം പാലം' ഇനി ടൂറിസം കേന്ദ്രം; പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വി. ശിവൻകുട്ടി

'കിരീടം' സിനിമ റിലീസ് ചെയ്തതിനു ശേഷം 'കിരീടം പാലം' എന്നറിയപ്പെട്ടിരുന്ന പാലത്തിനെ സംസ്ഥാന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് കേരള സർക്കാർ.

Update: 2021-09-27 13:56 GMT
Editor : Midhun P | By : Web Desk
Advertising

സിബി മലയിൽ സംവിധാനം ചെയ്ത മോഹൻ ലാൽ ചിത്രം 'കിരീടം' മലയാളികളുടെ പ്രിയപ്പെട്ട സിനിമയാണ്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരെ കരയിപ്പിച്ച ഈ ചിത്രം മോഹൻ ലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിൽ സേതുമാധവൻ പിന്തിരിഞ്ഞു നടക്കുന്ന രംഗത്തിലും സേതുമാധവന്റെയും ദേവിയുടെയും പ്രണയരംഗങ്ങളിലും നിറഞ്ഞു നിൽക്കുന്ന ഒരു പാലമുണ്ട്. സിനിമ റിലീസ് ചെയ്തതിനു ശേഷം 'കിരീടം പാലം'എന്നറിയപ്പെട്ടിരുന്ന പാലത്തിനെ സംസ്ഥാന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് കേരള സർക്കാർ. വെള്ളയാണി കായലിനടുത്താണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. വെള്ളയാണി തടാക പ്രദേശത്തെ മാതൃക ടൂറിസം കേന്ദ്രമാക്കി ഉയർത്താനാണ് തീരുമാനമെന്ന് സ്ഥലത്തെ എം.എൽ.എ യും വിദ്യാഭ്യാസ മന്ത്രിയുമായ വി.ശിവൻകുട്ടി അറിയിച്ചു. ഫേയ്‌സ് ബുക്കിലൂടെയാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. ലോക ടൂറിസം ദിനമായ ഇന്നായിരുന്നു 'കിരീടം പാലം' ടൂറിസം പദ്ധതി മന്ത്രി പ്രഖ്യാപിച്ചത്.

Full View

കായലിനോട് ചേർന്ന് കുട്ടികൾക്കു വേണ്ടി പാർക്ക്, കായൽ ഭംഗി ആസ്വദിക്കാനായുള്ള വിശ്രമ കേന്ദ്രം, കായലിലൂടെയുള്ള ബോട്ടിങ് സൗകര്യം, കായൽ വിഭവങ്ങൾ രുചിക്കാനുള്ള അവസരം തുടങ്ങിയവയാണ് പദ്ധതിയിലുണ്ടാകുന്നത്.

മന്ത്രി വി.ശിവൻകുട്ടിയുടെ ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

"മൂന്നു പതിറ്റാണ്ട് മുമ്പാണ് സിബി മലയിൽ സംവിധാനം ചെയ്ത കിരീടം എന്ന ചിത്രം തിയ്യേറ്ററുകളെ കരയിച്ചത്. സേതുമാധവൻ പിന്തിരിഞ്ഞു നടക്കുന്ന രംഗവും സേതുമാധവന്റെയും ദേവിയുടെയും പ്രണയ രംഗങ്ങളും അടുത്ത കൂട്ടുകാരൻ ആയ കേശുവുമായി സംസാരിക്കുമ്പോഴും ഒരു പാലം ഒരു മുഖ്യകഥാപാത്രം പോലെ സിനിമയോട് ചേർന്ന് നിൽക്കുന്നു.

കിരീടം പാലം എന്നും തിലകൻ പാലം എന്നുമൊക്കെ പ്രദേശവാസികൾ വിളിക്കുന്ന ഈ പാലം നിൽക്കുന്നത് നേമം മണ്ഡലത്തിൽ ആണ്. നേമം മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയിൽ ഈ പാലം സ്ഥിതി ചെയ്യുന്ന വെള്ളായണി തടാക പ്രദേശം ഒരു മാതൃകാ ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്താൻ പദ്ധതി കൊണ്ടു വരുമെന്ന് അറിയിക്കുകയാണ്.

പ്രകൃതിരമണീയമാണ് ഈ ഭൂപ്രദേശം. വിവിധ ഇനം പക്ഷികൾ ഈ പ്രദേശത്ത് കണ്ടുവരുന്നു. കായലിനോട് ചേർന്ന് കുടുംബത്തോടെ വന്നിരിക്കാനുള്ള കേന്ദ്രങ്ങൾ, കായലിൽ ബോട്ടിങ്, കായൽ വിഭവങ്ങൾ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഒരുക്കി സഞ്ചരികൾക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുന്ന പദ്ധതി ആകുമിത്. ലോക ടൂറിസം ദിനത്തിൽ തന്നെ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തുന്നതിൽ അതിയായ സന്തോഷമുണ്ട്."

Full View


Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News