എട്ടാം വയസ് മുതല്‍ അച്ഛന്‍ ലൈംഗികമായി ദുരുപയോഗം ചെയ്തുതുടങ്ങി, അമ്മ വിശ്വസിക്കുമായിരുന്നില്ല; ഖുശ്ബു

മോജോ സ്റ്റോറിക്കു വേണ്ടി പ്രശസ്ത മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തുമായുള്ള സംഭാഷണത്തിലാണ് താരം ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്

Update: 2023-03-06 03:58 GMT
Editor : Jaisy Thomas | By : Web Desk

ഖുശ്ബു സുന്ദര്‍

Advertising

ചെന്നൈ: ദേശീയ വനിതാ കമ്മീഷൻ അംഗമായി അടുത്തിടെയാണ് നടിയും ബി.ജെ.പിയും പ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദര്‍ ചുമതലയേറ്റത്. നിലവില്‍ ബി.ജെ.പിയുടെ ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം കൂടിയാണ് താരം. ഇപ്പോള്‍ കുട്ടിക്കാലത്ത് തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി.


എട്ടാം വയസ് മുതല്‍ പിതാവ് തന്നെ ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്നും പുറത്തുപറയാന്‍ പേടിയായിരുന്നുവെന്നും ഖുശ്ബു പറഞ്ഞു. മോജോ സ്റ്റോറിക്കു വേണ്ടി പ്രശസ്ത മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തുമായുള്ള സംഭാഷണത്തിലാണ് താരം ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ''ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും അവര്‍ ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍ അത് ജീവിതകാലം മുഴുവന്‍ അവരെ മുറിവേല്‍പ്പിക്കുന്നു. എന്‍റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയത്.ഭാര്യയെ തല്ലുന്നതും മക്കളെ തല്ലുന്നതും ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്‍റെ ജന്മാവകാശമാണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു എന്‍റെ അച്ഛന്‍. എട്ടാം വയസു മുതല്‍ അച്ഛന്‍ എന്നെ ഉപദ്രവിച്ചു തുടങ്ങി. 15 വയസുള്ളപ്പോള്‍ അയാള്‍ക്കെതിരെ സംസാരിക്കാന്‍ എനിക്ക് ധൈര്യമുണ്ടായത്. '' ഖുശ്ബു പറയുന്നു.

മറ്റു കുടുബാംഗങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന അവസ്ഥ വന്നപ്പോഴാണ് ഞാനൊരു നിലപാട് എടുത്തത്. അതുവരെ എന്‍റെ വാ അടഞ്ഞുതന്നെയിരുന്നു. ഭര്‍ത്താവിനെ ദൈവമായി കാണണം എന്ന ചിന്താഗതിയുള്ള എന്‍റെ അമ്മ എന്നെ വിശ്വസിച്ചേക്കില്ല എന്ന ഭയം ഉള്ളിലുണ്ടായിരുന്നു. പക്ഷെ പതിനഞ്ചാം വയസില്‍ ഞാന്‍ അച്ഛനെതിരെ പൊരുതിത്തുടങ്ങി. എനിക്ക് 16 വയസുള്ളപ്പോള്‍ അച്ഛന്‍ ഞങ്ങളെ ഉപേക്ഷിച്ചു. എന്തു ചെയ്യുമെന്ന അവസ്ഥയിലായിരുന്നു ഞങ്ങള്‍. ബാല്യകാലം കഠിനമായിരുന്നെങ്കിലും പോരാടാനുള്ള ധൈര്യം തനിക്ക് ലഭിച്ചുവെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു. 



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News